---
title: "കണ്ണൂരിലെത്തിയ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞു; തെരച്ചിൽ തുടരുന്നു"
english_title: "Maoists who reached Kannur were identified;The search continues"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/95568/maoists-who-reached-kannur-were-identifiedthe-search-continues"
published_at: "2023-02-08T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e34f154d14a_Untitled-1_copy.jpg"
keywords: []
---

# കണ്ണൂരിലെത്തിയ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞു; തെരച്ചിൽ തുടരുന്നു

> **Lead Summary:** കണ്ണൂര്‍ : കണ്ണൂര്‍ കീഴ്പ്പള്ളിയിലെത്തിയ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞു. വിയറ്റ്‌നാം കോളനിയിലെത്തിയത് സിപി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമെന്ന് ആറളം പൊലീസ് അറിയിച്ചു. ജിഷ, കര്‍ണാടക സ്വദേശിയായ വിക്രം ഗൗഡ എന്നിവരാണ് സംഘത്തിലുള്ളത്. മറ്റ് 2 പേർ കൂടെ ഈ സംഘത്തിലുണ്ടായിരുന്നു. ഇവർക്കുവേണ്ടിയുള്ള തിരച്ചിൽ വനത്തിനുള്ളിൽ തുടരുന്നതായി പൊലീസ് അറിയിച്ചു. തിങ്കളാഴ്ച രാത്രി 7 മണിയോടെയാണ് കോളനിയിൽ എത്തിയത്.

## Article Content

കണ്ണൂര്‍ : കണ്ണൂര്‍ കീഴ്പ്പള്ളിയിലെത്തിയ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞു. വിയറ്റ്‌നാം കോളനിയിലെത്തിയത് സിപി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമെന്ന് ആറളം പൊലീസ് അറിയിച്ചു. ജിഷ, കര്‍ണാടക സ്വദേശിയായ വിക്രം ഗൗഡ എന്നിവരാണ് സംഘത്തിലുള്ളത്. മറ്റ് 2 പേർ കൂടെ ഈ സംഘത്തിലുണ്ടായിരുന്നു. ഇവർക്കുവേണ്ടിയുള്ള തിരച്ചിൽ വനത്തിനുള്ളിൽ തുടരുന്നതായി പൊലീസ് അറിയിച്ചു. തിങ്കളാഴ്ച രാത്രി 7 മണിയോടെയാണ് കോളനിയിൽ എത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/95568/maoists-who-reached-kannur-were-identifiedthe-search-continues)