---
title: "ഇരിട്ടിയിൽ ക്ഷേത്രോത്സവത്തിനിടെ  വീറും വാശിയുമേറിയ ലേലം വിളി ;  പൂവൻകോഴി വില 34,000"
english_title: "During the temple festival in Iritti, Veerum Vasiumaria bids;Rooster price 34,000"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/95532/during-the-temple-festival-in-iritti-veerum-vasiumaria-bidsrooster-price-34000"
published_at: "2023-02-08T10:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e32f6ac3ded_Untitled-1_copy.jpg"
keywords: []
---

# ഇരിട്ടിയിൽ ക്ഷേത്രോത്സവത്തിനിടെ  വീറും വാശിയുമേറിയ ലേലം വിളി ;  പൂവൻകോഴി വില 34,000

> **Lead Summary:** **ഇരിട്ടി**: ഇരിട്ടി ഉത്സവപ്പറമ്പിലെ ലേലത്തിന് വീറും വാശിയും ഏറിയ പ്പോൾ നാടൻ പൂവൻകോഴി താരമായി. നാലുകിലോ തൂക്കം വരുന്ന കോഴി ലേലത്തിന് പോയത് 34,000 രൂപയ്ക്ക്. ഇരിട്ടിക്കടുത്ത് പെരുമ്പറമ്പ് പുതിയ ഭഗവതി ക്ഷേത്ര തിറയോടനുബന്ധിച്ച് നടത്തിയ ലേലത്തിലാണ് കോഴിലേലത്തുക പറന്നുയർന്നത്.

## Article Content

**ഇരിട്ടി**: ഇരിട്ടി ഉത്സവപ്പറമ്പിലെ ലേലത്തിന് വീറും വാശിയും ഏറിയ പ്പോൾ നാടൻ പൂവൻകോഴി താരമായി. നാലുകിലോ തൂക്കം വരുന്ന കോഴി ലേലത്തിന് പോയത് 34,000 രൂപയ്ക്ക്. ഇരിട്ടിക്കടുത്ത് പെരുമ്പറമ്പ് പുതിയ ഭഗവതി ക്ഷേത്ര തിറയോടനുബന്ധിച്ച് നടത്തിയ ലേലത്തിലാണ് കോഴിലേലത്തുക പറന്നുയർന്നത്.

പത്തു രൂപയ്ക്കാണ് ആഘോഷ കമ്മിറ്റി കോഴിയെ ലേലം വിളിക്കാൻ തുടങ്ങിയത്. വീറും വാശിയും ഏറിയതോടെ ലേല ത്തുക കത്തിക്കയറി. ആയിരവും പതിനായിരവും കടന്ന് ഇരു പതിനായിരം രൂപയിൽ എത്തി. 20,000 കടന്നതോടെ പിന്നീടുള്ള ഒരോ വിളിക്കും സംഘാടകർ 1,000 രൂപ നിശ്ചയിച്ചു.

എന്നിട്ടും വിട്ടുകൊടുക്കാതെ വ്യക്തികൾ സംഘങ്ങളായി മത്സരരംഗത്ത് ഉറച്ചുനിന്നു. തെയ്യത്തിന്റെ പുറപ്പാട് തുടങ്ങാൻ സംഘാടകർ നിശ്ചയിച്ച സമയമായതോടെ റെക്കോഡ് തുകയായ 34,000 രൂപയ്ക്ക് ലേലം ഉറപ്പിച്ച് ടീം ഇളന്നീർ എഫ്.ബി. കൂട്ടായ്മ പൂവൻകോഴിയെ സ്വന്തമാക്കി. ആഘോഷ കമ്മിറ്റി ഭാരവാഹികളായ പി. അശോകൻ, വി.കെ. സുനീഷ്, വി.പി. മഹേഷ്, കെ. ശരത്, എം. ഷിനോജ്, എം. പ്രമോദ് എന്നിവ രുടെ നേതൃത്വത്തിലാണ് രണ്ടു മണിക്കൂർ നീണ്ട ലേലം നടത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/95532/during-the-temple-festival-in-iritti-veerum-vasiumaria-bidsrooster-price-34000)