---
title: "കല്ലിക്കണ്ടി പാലം  ശനിയാഴ്ച  തുറന്നുകൊടുക്കുമെന്ന് കെ.പി മോഹനൻ എം എൽ എ ; നാളത്തെ ബസ്സമരം പിൻവലിച്ചു."
english_title: "KP Mohanan MLA that the Kallikandi bridge will be opened on Saturday"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/95390/kp-mohanan-mla-that-the-kallikandi-bridge-will-be-opened-on-saturday"
published_at: "2023-02-07T19:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e253acd55c7_download_(1).jpg"
keywords: []
---

# കല്ലിക്കണ്ടി പാലം  ശനിയാഴ്ച  തുറന്നുകൊടുക്കുമെന്ന് കെ.പി മോഹനൻ എം എൽ എ ; നാളത്തെ ബസ്സമരം പിൻവലിച്ചു.

> **Lead Summary:** **കല്ലിക്കണ്ടി**: കല്ലിക്കണ്ടി പാലം ഫെബ്രുവരി 11 ന് ശനിയാഴ്ച താത്ക്കാലികമായി തുറന്ന് നൽകുമെന്ന് കെ.പി മോഹനൻ എം എൽ എ. താത്കാലിക ടാറിംഗ് പൂർത്തിയാക്കിയാണ് വൈകുന്നേരം നാലുമണി മുതൽ വാഹന ഗതാഗതത്തിന് തുറന്നു കൊടുക്കുക.

## Article Content

**കല്ലിക്കണ്ടി**: കല്ലിക്കണ്ടി പാലം ഫെബ്രുവരി 11 ന് ശനിയാഴ്ച താത്ക്കാലികമായി തുറന്ന് നൽകുമെന്ന് കെ.പി മോഹനൻ എം എൽ എ. താത്കാലിക ടാറിംഗ് പൂർത്തിയാക്കിയാണ് വൈകുന്നേരം നാലുമണി മുതൽ വാഹന ഗതാഗതത്തിന് തുറന്നു കൊടുക്കുക.

പാലത്തിൻ്റെ അനുബന്ധ റോഡ് കലുങ്ക് കെട്ടി സംരക്ഷിക്കുന്നതോടെ പാലം പണി പൂർണമായും പൂർത്തിയാകും. പിന്നീട് പാലത്തിൻ്റെ ഔപചാരിക ഉദ്ഘാടനം ഉത്സവാന്തരീക്ഷത്തിൽ നടക്കും. പാലം തുറന്നുകൊടുക്കാത്തതിൽ പ്രതിഷേധിച്ച് ബസ് ഉടമസ്ഥ സംഘം ഈ റൂട്ടിൽ നാളെ മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് സ്ഥലം എം എൽ എ കൂടിയായ കെ.പി മോഹനൻ പൊതുമരാമത്ത് പാലം വിഭാഗം ജില്ലാ എക്സിക്യൂട്ടീവ് എൻഞ്ചിനീയറുമായി ബന്ധപ്പെട്ടതും, പാലം ശനിയാഴ്ച്ച തുറക്കാമെന്ന് ധാരണയായതും. പാലം ശനിയാഴ്ച തുറക്കുമെന്ന് ഉറപ്പ് കിട്ടിയതോടെ അനിശ്ചിതകാല ബസ് സമരം പിൻവലിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/95390/kp-mohanan-mla-that-the-kallikandi-bridge-will-be-opened-on-saturday)