---
title: "നവീകരണത്തിനായി  എം.ജി.റോഡ് അടച്ചു ; തലശേരിയിലാകെ  ഗതാഗതക്കുരുക്ക്."
english_title: "MG Road closed for renovation;Traffic jam in Thalassery."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/95357/mg-road-closed-for-renovationtraffic-jam-in-thalassery"
published_at: "2023-02-07T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e2263f2a6b1_57cbb724-04c8-4912-b6fd-52afdf207b75.jpg"
keywords: []
---

# നവീകരണത്തിനായി  എം.ജി.റോഡ് അടച്ചു ; തലശേരിയിലാകെ  ഗതാഗതക്കുരുക്ക്.

> **Lead Summary:** **തലശേരി**: തലശേരി പഴയ ബസ് സ്റ്റാൻ്റിലെ എം.ജി.റോഡിൽ നവീകരണ പ്രവൃത്തികൾ ആരംഭിക്കുന്നതിനായി ഇരുവശത്തും റോഡ് അടച്ചതോടെ നഗരം ഗതാഗതക്കുരുക്കിലമർന്നു. അനുബന്ധ റോഡുകളിലാകെ വാഹനങ്ങൾ കുരുങ്ങി കിടപ്പാണ്. 

## Article Content

**തലശേരി**: തലശേരി പഴയ ബസ് സ്റ്റാൻ്റിലെ എം.ജി.റോഡിൽ നവീകരണ പ്രവൃത്തികൾ ആരംഭിക്കുന്നതിനായി ഇരുവശത്തും റോഡ് അടച്ചതോടെ നഗരം ഗതാഗതക്കുരുക്കിലമർന്നു. അനുബന്ധ റോഡുകളിലാകെ വാഹനങ്ങൾ കുരുങ്ങി കിടപ്പാണ്. 

ചൊവ്വാഴ്ച മുതൽ എം.ജി.റോഡ് അടച്ച് ഗതാഗതം വഴി തിരിച്ചുവിടുമെന്ന് ഇന്നലെ തന്നെ നഗരസഭാ ചെയർപേഴ്സൻ കെ.എം ജമുനാ റാണി ടീച്ചർ അറിയിച്ചിരുന്നു.രാവിലെ പത്തിന് ശേഷമാണ് പഞ്ചാരക്കിണറിനടുത്തും, നഗരസഭാ ഓഫിസിനടുത്തും റോഡ് തടസ്സപ്പെടുത്തിയത്.

കണ്ണൂർ ഭാഗത്ത് നിന്നും തലശ്ശേരിയിലേക്ക് വരുന്ന വാഹനങ്ങളെ വീനസ് ജംഗ്ഷനിൽ നിന്നും കുയ്യാലി, റെയിൽവെ സ്റ്റേഷൻ റോഡ് വഴി സംഗമം ജംഗ്ഷൻ വഴിയും, കണ്ണൂർ ഭാഗത്തേക്കുള്ള വാഹനങ്ങളെ പഴയ പോലിസ് സ്റ്റേഷൻ, ഹാർബർ സിറ്റി, വഴി ഗുണ്ടർട്ട് റോഡ് വഴിയാണ് കടത്തിവിടുന്നത്.

പുതിയ നിയന്ത്രണവും ക്രമീകരണവും ഏർപ്പെടുത്തിയതോടെ തലശ്ശേരിയിലേക്കും ഇവിടെ നിന്ന് പുറത്തേക്കുമുള്ള റോഡുകളിലാകെ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണ്. പലയിടത്തും യാത്രക്കാരും ഡ്രൈവർമാരും രോഷാകുലരായി പ്രതികരിക്കുന്നുമുണ്ട്. ഏതാണ്ട് ഒരു മാസത്തോളം എം ജി റോഡ് അടച്ചിടും. പൈപ്പ് ഇടുന്ന പ്രവൃത്തിയാണ് ഇപ്പോൾ ആരംഭിച്ചത്. പൂർത്തിയായാൽ റോഡ് ടാറിംഗ് ആരംഭിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/95357/mg-road-closed-for-renovationtraffic-jam-in-thalassery)