---
title: "പിടിമുറുക്കി പൊട്ടങ്കണ്ടി ; പി പി എ സലാം മുസ്ലീം ലീഗ്  കൂത്തുപറമ്പ് മണ്ഡലം പ്രസിഡണ്ട് , പി കെ ഷാഹുൽ ഹമീദ് സെക്രട്ടറി"
english_title: "Hold on tight;PPA Salaam Muslim League Koothuparam Constituency President, PK Shahul Hameed Secretary"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/95331/hold-on-tightppa-salaam-muslim-league-koothuparam-constituency-president-pk-shahul-hameed-secretary"
published_at: "2023-02-07T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e20b8b0fd79_d5fc6a7b-24b2-47e8-bfd9-d6d86594cbda.jpg"
keywords: []
---

# പിടിമുറുക്കി പൊട്ടങ്കണ്ടി ; പി പി എ സലാം മുസ്ലീം ലീഗ്  കൂത്തുപറമ്പ് മണ്ഡലം പ്രസിഡണ്ട് , പി കെ ഷാഹുൽ ഹമീദ് സെക്രട്ടറി

> **Lead Summary:** **കൂത്ത് പറമ്പ്**: വിഭാഗീയത രൂക്ഷമാക്കി കൂത്ത് പറമ്പ് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പി.പി.എ സലാമിന് ഉജ്വല വിജയം. മെമ്പർഷിപ്പ് ക്യാമ്പയിൻ പൂർത്തിയായതോടെയാണ് കൂത്തുപറമ്പ് മണ്ഡലം മുസ്ലിം ലീഗിൽ തിരഞ്ഞെടുപ്പ് നടന്നത്.

## Article Content

**കൂത്ത് പറമ്പ്**: വിഭാഗീയത രൂക്ഷമാക്കി കൂത്ത് പറമ്പ് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പി.പി.എ സലാമിന് ഉജ്വല വിജയം. മെമ്പർഷിപ്പ് ക്യാമ്പയിൻ പൂർത്തിയായതോടെയാണ് കൂത്തുപറമ്പ് മണ്ഡലം മുസ്ലിം ലീഗിൽ തിരഞ്ഞെടുപ്പ് നടന്നത്.

തുടർച്ചയായി 3 തവണ പ്രസിഡൻ്റായതിനാൽ നിലവിലെ പ്രസിഡൻ്റ് പൊട്ടങ്കണ്ടി അബ്ദുല്ലയ്ക്ക് പദവിയിൽ തുടരാനാവില്ലെന്ന് വന്നതോടെയാണ് തിരഞ്ഞെടുപ്പ് നടന്നത്. നിലവിലെ വൈസ് പ്രസിഡൻ്റ് പി.പി.എ സലാമിൻ്റെ പേരാണ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് പൊട്ടങ്കണ്ടി വിഭാഗം ഉയർത്തിക്കാണിച്ചത്. പൊട്ടങ്കണ്ടിയുടെ അടുത്ത ബന്ധു കൂടിയായ പി.പി.എ.സലാം കടവത്തൂർ പി.കെ.എം.എച്ച്.എസ്.എസിൻ്റെ മാനേജറുമാണ്.

മുൻ സംസ്ഥാന യൂത്ത് ലീഗ് ട്രഷററും, നിലവിലെ മണ്ഡലം ലീഗ് ട്രഷററുമായ പി.പി.എ ഹമീദിൻ്റെ പേരാണ് മറു വിഭാഗം പ്രസിഡൻ്റ് സ്ഥാനത്തേക്ക് ഉയർത്തിക്കാണിച്ചത്. എന്നാൽ വൻ ഭൂരിപക്ഷത്തിൽ പി.പി.എ സലാം തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഐകകണ്ഠമായി പി.കെ.ഷാഹുൽ ഹമീദിൻ്റെ പേര് ഉയർന്നതോടെ മത്സരമൊഴിവായി. ട്രഷറർ സ്ഥാനം ആരു വഹിക്കുമെന്ന് ഉച്ചക്ക് ശേഷമറിയാം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/95331/hold-on-tightppa-salaam-muslim-league-koothuparam-constituency-president-pk-shahul-hameed-secretary)