---
title: "തീവ്രവാദ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി ജീവിതവും, സ്വത്തും കളയാതിരിക്കാൻ യുവാക്കൾ എം എസ് എഫിൽ അണിചേരണമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരി"
english_title: "Muslim League District Secretary Ansari Thillankeri asked the youth to join MSF "
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/95320/muslim-league-district-secretary-ansari-thillankeri-asked-the-youth-to-join-msf"
published_at: "2023-02-07T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e204878d0e3_519f4a74-6ed1-4e70-bada-8dfa040ca424.jpg"
keywords: []
---

# തീവ്രവാദ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി ജീവിതവും, സ്വത്തും കളയാതിരിക്കാൻ യുവാക്കൾ എം എസ് എഫിൽ അണിചേരണമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരി

> **Lead Summary:** **കൂത്ത്പറമ്പ്**: തീവ്രവാദ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി സ്വത്തും, ജീവിതവും നഷ്ടമാവാതിരിക്കാൻ യുവാക്കൾ നേരിൻ്റെ രാഷ്ട്രീയമായ എം എസ് എഫിൽ അണിചേരണമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരി. മുസ്ലിം ലീഗ് കൂത്ത്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ വനിതാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**കൂത്ത്പറമ്പ്**: തീവ്രവാദ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി സ്വത്തും, ജീവിതവും നഷ്ടമാവാതിരിക്കാൻ യുവാക്കൾ നേരിൻ്റെ രാഷ്ട്രീയമായ എം എസ് എഫിൽ അണിചേരണമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരി. മുസ്ലിം ലീഗ് കൂത്ത്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ വനിതാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വനിതാ ലീഗ് കൂത്ത്പറമ്പ് മണ്ഡലം പ്രസിഡണ്ട് സാജിത ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം ടി കെ സുലൈഖ സ്വാഗതവും നൗഷത്തിൽ കൂടത്തിൽ നന്ദിയും പറഞ്ഞു.

മുൻ പാനൂർ നഗരസഭാ ചെയർപേഴ്സൻ കെ.വി റംല , നദീറ ഷാഹുൽ ഹമീദ്, ജസീല നാനാറത്ത്, ഹഫ്സത്ത്, നസീമ ചാമാളിയിൽ, ഖദീജ തെക്കയിൽ, ഉമൈസ തിരുവമ്പാടി, സക്കീന തെക്കയിൽ എന്നിവർ സംബന്ധിച്ചു. കണ്ണൂർ കോർപ്പറേഷൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഷമീമ ഇസ്ലാഹി യ മുഖ്യ പ്രഭാഷണം നടത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/95320/muslim-league-district-secretary-ansari-thillankeri-asked-the-youth-to-join-msf)