---
title: "എം ജി റോഡ് നവീകരണം ; തലശേരി പഴയ ബസ് സ്റ്റാൻ്റിൽ നാളെ മുതൽ ഒരു മാസത്തേക്ക് സമ്പൂർണ  ഗതാഗത നിയന്ത്രണം"
english_title: "MG Road Upgradation;Complete traffic control at Thalassery old bus stand for one month from tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/95151/mg-road-upgradationcomplete-traffic-control-at-thalassery-old-bus-stand-for-one-month-from-tomorrow"
published_at: "2023-02-06T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e10a0c7b1c3_Untitled-1_copy.jpg"
keywords: []
---

# എം ജി റോഡ് നവീകരണം ; തലശേരി പഴയ ബസ് സ്റ്റാൻ്റിൽ നാളെ മുതൽ ഒരു മാസത്തേക്ക് സമ്പൂർണ  ഗതാഗത നിയന്ത്രണം

> **Lead Summary:** **തലശേരി**:തലശേരിയിൽ എം ജി റോഡ് നവീകരണത്തിന്റെ ഭാഗമായി നാളെ മുതൽ പഴയ ബസ്സ്റ്റാൻഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കണ്ണൂർ ഭാഗത്തേക്ക്‌ പോകേണ്ട വാഹനങ്ങൾ ഒ വി റോഡ് -ട്രാഫിക് സ്റ്റേഷൻ പിറകുവശം -ജനറൽ ആശുപത്രിമുൻവശം -ഗുണ്ടർട്ട് റോഡ് വഴി പോകേണ്ടതും, കൊടുവള്ളി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ കൊടുവള്ളി സ്കൂൾ -കുയ്യാലി ഗേറ്റ് -സംഗമം കവല - ഒ വി റോഡ് വഴി പോകേണ്ടതാണ്.

## Article Content

**തലശേരി**:തലശേരിയിൽ എം ജി റോഡ് നവീകരണത്തിന്റെ ഭാഗമായി നാളെ മുതൽ പഴയ ബസ്സ്റ്റാൻഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കണ്ണൂർ ഭാഗത്തേക്ക്‌ പോകേണ്ട വാഹനങ്ങൾ ഒ വി റോഡ് -ട്രാഫിക് സ്റ്റേഷൻ പിറകുവശം -ജനറൽ ആശുപത്രിമുൻവശം -ഗുണ്ടർട്ട് റോഡ് വഴി പോകേണ്ടതും, കൊടുവള്ളി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ കൊടുവള്ളി സ്കൂൾ -കുയ്യാലി ഗേറ്റ് -സംഗമം കവല - ഒ വി റോഡ് വഴി പോകേണ്ടതാണ്.

നാളെ മുതൽ വാട്ടർ അതോറിറ്റി പൈപ്പ് മാറ്റി സ്‌ഥാപിക്കുന്നതും തുടർന്ന് രണ്ട് ദിവസം കൊണ്ടു റോഡ് കോൺക്രീറ്റ് പണി ആരംഭിക്കുന്നതു മായിരിക്കും. കോൺക്രീറ്റ് പണി പൂർത്തികരിച്ചു മാർച്ച്‌ മാസം ആദ്യവാരം തന്നെ റോഡ് തുറന്നു കൊടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും, എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും തലശേരി നഗരസഭാധ്യക്ഷ കെ.എം ജമുനാറാണി ടീച്ചർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/95151/mg-road-upgradationcomplete-traffic-control-at-thalassery-old-bus-stand-for-one-month-from-tomorrow)