വലിയ സ്വപ്‌നം പൂവണിഞ്ഞു; കുത്തുവാക്കും കളിയാക്കലുമില്ലാതെ നിധീഷ് ഉറങ്ങും ഉമ്മയോടൊപ്പം

വലിയ സ്വപ്‌നം പൂവണിഞ്ഞു; കുത്തുവാക്കും കളിയാക്കലുമില്ലാതെ നിധീഷ് ഉറങ്ങും ഉമ്മയോടൊപ്പം
Feb 6, 2023 01:22 PM | By Rajina Sandeep

കതിരൂർ: ഒരു ദിവസമെങ്കിലും മനസ്സമാധാനത്തോടെ ഉറങ്ങണമെന്ന നിധീഷിന്റെ വലിയ സ്വപ്‌നം പൂവണിഞ്ഞു. ട്രാൻസ്‌ജെൻഡർ വിഭാഗത്തിനുള്ള സംസ്ഥാനത്തെ ആദ്യ വീടിന്റെ നിർമാണം കതിരൂരിൽ പൂർത്തിയായി. പൊന്ന്യം പറാങ്കുന്ന്‌ നാല്‌സെന്റ്‌ കോളനിയിൽ പണിത വീടിന്റെ താക്കോൽ ട്രാൻസ്‌ജെൻഡർ നിധീഷിന്‌ ഉടൻ കൈമാറും.

cയിൽ കതിരൂർ പഞ്ചായത്ത്‌ അനുവദിച്ച മൂന്ന്‌ ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിന്റെ ഒരു ലക്ഷവും ചേർത്താണ്‌ വീട്‌ നിർമിച്ചത്‌. മൂന്ന്‌ ലക്ഷം രൂപ നാട്ടുകാരും സംഭാവന ചെയ്‌തു.

‘ആരുടെയും കുത്തുവാക്കും കളിയാക്കലുമില്ലാതെ ഉമ്മയോടൊപ്പം ഒരു ദിവസമെങ്കിലും മനസ്സമാധാനത്തോടെ ഉറങ്ങണ’മെന്ന നിധീഷിന്റെ വലിയ സ്വപ്‌നമാണ്‌ സഫലമാകുന്നത്‌. കതിരൂർ സ്വദേശിയായ നിധീഷ്‌ കണ്ണൂരിലെ വാടകവീട്ടിലാണിപ്പോൾ താമസം.

ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ സാമ്പത്തികമായും സാമൂഹ്യമായും പ്രയാസപ്പെടുന്നവർക്ക്‌ വീട്‌ നിർമിച്ചുനൽകാമെന്ന സർക്കാർ മാർഗനിർദേശമാണ്‌ നിധീഷിന്‌ തുണയായത്‌. 2022–-23 വാർഷിക പദ്ധതിയിൽ ലൈഫ്‌ ഭവന ഗുണഭോക്താക്കൾക്ക്‌ നൽകിയശേഷം അധികമുള്ള വിഹിതം ഇതിനായി അനുവദിച്ചു.

വീടിനാവശ്യമായ മൂന്ന്‌ സെന്റ്‌ സ്ഥലവും പഞ്ചായത്ത്‌ നൽകി. അവഗണനക്കും ഒറ്റപ്പെടുത്തലിനുമപ്പുറം ചേർത്തുപിടിക്കാൻ നാടുണ്ടെന്ന സന്ദേശമാണ്‌ ഇതിലൂടെ കതിരൂർ നൽകുന്നത്‌. റെക്കോഡ്‌ വേഗത്തിൽ 
നിർമാണം കഴിഞ്ഞ നവംബർ ഏഴിന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യയാണ്‌ വീടിന്‌ കല്ലിട്ടത്‌. കൊൺട്രാക്ടർ പ്രകാശൻ (മഹിജ ഗ്രൂപ്പ്‌) അതിവേഗം പ്രവൃത്തി തീർത്തു.

വയർമെൻ സൂപ്പർവൈസേഴ്‌സ്‌ അസോസിയേഷൻ സൗജന്യമായി വയറിങ്ങ്‌ ചെയ്‌തുനൽകി. 400 സ്‌ക്വയർ ഫീറ്റുള്ള ഒറ്റനില വീടിനാവശ്യമായ ടൈൽസ്‌ വ്യാപാരികൾ സംഭാവന ചെയ്‌തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി സനിൽ, വാർഡംഗം ടി കെ ഷാജി എന്നിവരുടെ നിരന്തര ശ്രദ്ധയും വീട്‌ നിർമാണത്തിലുണ്ടായി.

The big dream blossomed;Nidhish will sleep with his mother without teasing or teasing

Next TV

Related Stories
ചാറ്റൽ മഴ, പാനൂർ - കൂത്ത്പറമ്പ് സംസ്ഥാന പാതയിൽ മുത്താറിപ്പീടികയിൽ 12 ഓളം ഇരുചക്രവാഹനവും, മുച്ചക്ര വാഹനവും തെന്നിവീണു ; 2 പേർക്ക് ഗുരുതര പരിക്ക്

Apr 20, 2024 04:32 PM

ചാറ്റൽ മഴ, പാനൂർ - കൂത്ത്പറമ്പ് സംസ്ഥാന പാതയിൽ മുത്താറിപ്പീടികയിൽ 12 ഓളം ഇരുചക്രവാഹനവും, മുച്ചക്ര വാഹനവും തെന്നിവീണു ; 2 പേർക്ക് ഗുരുതര പരിക്ക്

പാനൂർ - കൂത്ത്പറമ്പ് സംസ്ഥാന പാതയിൽ മുത്താറിപ്പീടികയിൽ 12 ഓളം ഇരുചക്രവാഹനവും, മുച്ചക്ര വാഹനവും...

Read More >>
വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ  30 വരെ

Apr 20, 2024 02:15 PM

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 30 വരെ

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 30...

Read More >>
വീട്ടമ്മയെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമം ; അറസ്റ്റിലായ കതിരൂർ സ്വദേശികൾ റിമാൻറിൽ

Apr 20, 2024 01:09 PM

വീട്ടമ്മയെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമം ; അറസ്റ്റിലായ കതിരൂർ സ്വദേശികൾ റിമാൻറിൽ

വീട്ടമ്മയെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസിൽ ഒരാളെ കൂടി വടകര സി.ഐ: ടി.പി.സുമേഷന്റെ നേതൃത്വത്തിൽ അറസ്റ്റ്...

Read More >>
വടകരയിൽ യുവാവിനെ മരിച്ച് നിലയിൽ കണ്ടെത്തിയ സംഭവം; ഒരാൾ അറസ്റ്റിൽ

Apr 20, 2024 12:36 PM

വടകരയിൽ യുവാവിനെ മരിച്ച് നിലയിൽ കണ്ടെത്തിയ സംഭവം; ഒരാൾ അറസ്റ്റിൽ

കൈനാട്ടി മേൽപാലത്തിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ....

Read More >>
Top Stories










News Roundup