---
title: "വസൂരിമാലയായി അനുഗ്രഹം നൽകി അച്ഛനും മക്കളും"
english_title: "Father and children gave blessings as smallpox"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/95042/father-and-children-gave-blessings-as-smallpox"
published_at: "2023-02-06T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e0ad9743c06_8a50aff8_477485_23.jpg"
keywords: []
---

# വസൂരിമാലയായി അനുഗ്രഹം നൽകി അച്ഛനും മക്കളും

> **Lead Summary:** തലശ്ശേരി: ചുണ്ടങ്ങാപ്പൊയിൽ കടമ്പിൽ കുട്ടിശാസ്തപ്പൻ ക്ഷേത്രത്തിൽ ഉത്സവത്തിന് വസൂരിമാല തെയ്യംകെട്ടി ഭക്തരെ അനുഗ്രഹിച്ച് അച്ഛനും മക്കളും. കതിരൂരിലെ എം.വി.ജിതേഷ് പണിക്കരും മക്കളായ അഭിജിത്തും ധ്രുവജിത്തുമാണ് വസൂരിമാല തെയ്യം കെട്ടിയത്.

## Article Content

തലശ്ശേരി: ചുണ്ടങ്ങാപ്പൊയിൽ കടമ്പിൽ കുട്ടിശാസ്തപ്പൻ ക്ഷേത്രത്തിൽ ഉത്സവത്തിന് വസൂരിമാല തെയ്യംകെട്ടി ഭക്തരെ അനുഗ്രഹിച്ച് അച്ഛനും മക്കളും. കതിരൂരിലെ എം.വി.ജിതേഷ് പണിക്കരും മക്കളായ അഭിജിത്തും ധ്രുവജിത്തുമാണ് വസൂരിമാല തെയ്യം കെട്ടിയത്.

അഭിജിത്തും ധ്രുവജിത്തും നേരത്തേ വിഷ്ണുമൂർത്തി തെയ്യം കെട്ടിയിരുന്നു. അഭിജിത്ത് പ്ലസ് ടു വിദ്യാർഥിയും ധ്രുവജിത്ത് പത്താംക്ലാസ് വിദ്യാർഥിയുമാണ്. ക്ഷേത്രത്തിൽ വസൂരിമാലയുടെ രണ്ട് നേർച്ചത്തെയ്യം കൂടി വന്നതോടെയാണ് മൂന്നുപേരും ഒന്നിച്ച് തെയ്യംകെട്ടിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/95042/father-and-children-gave-blessings-as-smallpox)