---
title: "കെ.പി സാജുവിനെതിരെ കൂത്ത്പറമ്പ്  എ.സി.പിയുടെ ഭീഷണി ; നാളെ എ.സി.പി ഓഫീസിലേക്ക് കോൺഗ്രസിൻ്റെ പ്രതിഷേധ മാർച്ച്"
english_title: "Koothparam ACP's threat against DCC General Secretary KP Saju;"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/94888/koothparam-acps-threat-against-dcc-general-secretary-kp-saju"
published_at: "2023-02-05T16:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63df93361ba5d_0640e1cc-53c0-46bd-9fbf-e2a6323c61b8.jpg"
keywords: []
---

# കെ.പി സാജുവിനെതിരെ കൂത്ത്പറമ്പ്  എ.സി.പിയുടെ ഭീഷണി ; നാളെ എ.സി.പി ഓഫീസിലേക്ക് കോൺഗ്രസിൻ്റെ പ്രതിഷേധ മാർച്ച്

> **Lead Summary:** ** പാനൂർ**:പാനൂർ മേഖലയിൽ ബിജെപി ആർഎസ്എസ് പ്രവർത്തകർ കോൺഗ്രസ് പ്രവർത്തകരെ അക്രമിച്ചതുമായി ബന്ധപ്പെട്ടുള്ള സംഘർഷത്തിൻ്റെ പേരിൽ തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിൽ കയറി ഡി സി സി ജനറൽ സെക്രട്ടറിയും ആശുപത്രി ചെയർമാനുമായ കെ.പി. സാജുവിനു നേരെ ഭീഷണി മുഴക്കിയ കൂത്തുപറമ്പ് എ സി പി പ്രദീപൻ കണ്ണിപ്പൊയിലിനെതിരെ നടപടിയെടുക്കണമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു.

## Article Content

** പാനൂർ**:പാനൂർ മേഖലയിൽ ബിജെപി ആർഎസ്എസ് പ്രവർത്തകർ കോൺഗ്രസ് പ്രവർത്തകരെ അക്രമിച്ചതുമായി ബന്ധപ്പെട്ടുള്ള സംഘർഷത്തിൻ്റെ പേരിൽ തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിൽ കയറി ഡി സി സി ജനറൽ സെക്രട്ടറിയും ആശുപത്രി ചെയർമാനുമായ കെ.പി. സാജുവിനു നേരെ ഭീഷണി മുഴക്കിയ കൂത്തുപറമ്പ് എ സി പി പ്രദീപൻ കണ്ണിപ്പൊയിലിനെതിരെ നടപടിയെടുക്കണമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു.

അക്രമസംഭവങ്ങളിൽ പ്രതിയല്ലാത്ത സാജുവിനെ ആശുപത്രി ജീവനക്കാരുടെ യോഗം നടക്കവേയാണ് പ്രസിഡണ്ടിന്റെ റൂമിൽ കയറി എ സി പി പ്രദീപൻ കണ്ണിപ്പൊയിലിനെതിരെ നടപടിയെടുക്കണമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു.

അക്രമസംഭവങ്ങളിൽ പ്രതിയല്ലാത്ത സാജുവിനെ ആശുപത്രി ജീവനക്കാരുടെ യോഗം നടക്കവേയാണ് പ്രസിഡണ്ടിന്റെ റൂമിൽ കയറി എ സി പി ഭീഷണിപ്പെടുത്തുകയും, കേട്ടാലറയ്ക്കുന്ന തെറിയും വിളിച്ചത്. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റും, പാനൂർ നഗരസഭാംഗവുമായ കെ.പി.ഹാഷിമിനെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ മുഴുവൻ ബി ജെ പി ക്കാരായ മുഴുവൻ പ്രതികളെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല .

അക്രമങ്ങളിൽ ഉൾപ്പെട്ട ബി ജെ പി ക്രിമിനലുകളെ പിടികൂടാതെ ഭരണകക്ഷി നേതാക്കളുടെ താല്പര്യത്തിൽ കോൺഗ്രസ് നേതാക്കളോട് കുതിര കയറാൻ വന്നാൽ അതംഗീകരിച്ചു കൊടുക്കാൻ സാധിക്കില്ല. ഇത്തരത്തിലുള്ള ഈ പോലീസുദ്യോഗസ്ഥന്റെ സമീപനം ഇതിനു മുമ്പും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. സി പി എം നേതാക്കളുടെ വിനീതവിധേയനായി കാക്കിയണിഞ്ഞ് അതിന്റെ മാന്യത കൈവിട്ട് പ്രവർത്തിക്കുന്ന എ സി പി യെ നിലയ്ക്കു നിർത്താൻ മേലധികാരികൾ തയ്യാറാകണം.

ഇന്ദിരാഗാന്ധി സഹകരണാശുപത്രി പോലെ മികച്ച നിലയിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പോലീസുദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് തിങ്കളാഴ്ച കൂത്തുപറമ്പ് നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് എ സി പി ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് അഡ്വ. മാർട്ടിൻ ജോർജ്ജ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/94888/koothparam-acps-threat-against-dcc-general-secretary-kp-saju)