---
title: "തലശ്ശേരിയിൽ യമഹ ഷോറൂമിൻ്റെ പരിസരത്ത് ഇൻഷൂറൻസ് ക്ലെയിമിനായി എത്തിച്ച സ്കൂട്ടർ കത്തിനശിച്ചു ; അപകടം സ്കൂട്ടർ സ്റ്റാർട്ടാക്കാനുള്ള ശ്രമത്തിനിടെ"
english_title: "In Thalassery, a scooter brought for insurance claim was burnt in the premises of a Yamaha showroom;"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/94688/in-thalassery-a-scooter-brought-for-insurance-claim-was-burnt-in-the-premises-of-a-yamaha-showroom"
published_at: "2023-02-04T19:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de6069403aa_e44c2b35-8d32-4c05-be63-bc2bcca8529e.jpg"
keywords: []
---

# തലശ്ശേരിയിൽ യമഹ ഷോറൂമിൻ്റെ പരിസരത്ത് ഇൻഷൂറൻസ് ക്ലെയിമിനായി എത്തിച്ച സ്കൂട്ടർ കത്തിനശിച്ചു ; അപകടം സ്കൂട്ടർ സ്റ്റാർട്ടാക്കാനുള്ള ശ്രമത്തിനിടെ

> **Lead Summary:** **തലശ്ശേരി** :തലശ്ശേരി ചിറക്കര ടൗൺഹാൾ ജംഗ്ഷനിലെ യമഹ ഷോറൂമിന്റെ പരിസരത്തുള്ള പറമ്പിൽ ദിവസങ്ങളായി നിർത്തിയിട്ട സ്കൂട്ടർ സ്റ്റാർട്ട് ചെയ്യാനുള്ള ശ്രമത്തിനിടയിൽ തീപിടിച്ചു കത്തി നശിച്ചു.

## Article Content

**തലശ്ശേരി** :തലശ്ശേരി ചിറക്കര ടൗൺഹാൾ ജംഗ്ഷനിലെ യമഹ ഷോറൂമിന്റെ പരിസരത്തുള്ള പറമ്പിൽ ദിവസങ്ങളായി നിർത്തിയിട്ട സ്കൂട്ടർ സ്റ്റാർട്ട് ചെയ്യാനുള്ള ശ്രമത്തിനിടയിൽ തീപിടിച്ചു കത്തി നശിച്ചു.

ഉളിക്കൽ സ്വദേശിനി മണ്ഡപത്തിൽ ആര്യയുടെ പേരിലുള്ള കെ.എൽ.78 ബി.9911 നമ്പർ യമഹ ഫാസിനോ സ്കൂട്ടറാണ്  ഉച്ചക്ക് രണ്ട് മണിയോടെ ആകസ്മികമായി കത്തിനശിച്ചത്. കഴിഞ്ഞ വർഷം സപ്റ്റമ്പറിൽ വാങ്ങിയ ഇരുചക്രവാഹനം ഡിസമ്പറിൽ ചെറിയ അപകടത്തിൽ പെട്ടിരുന്നു. അപകട ഇൻഷൂറൻസ് ക്ലെയിമിനായി മൂന്നാഴ്ച മുൻപാണ് തലശ്ശേരിയിൽ എത്തിച്ച് യമഹയുടെ ഷോറുമിനടുത്ത് നിർത്തിയിട്ടിരുന്നത്.

വാഹനം തിരികെ ഉളിക്കലിലേക്ക്  കൊണ്ടുപോകായി എത്തിയ ആര്യയുടെ സഹോദരൻ സ്കൂട്ടർ സ്റ്റാർട്ടാക്കാനായി സെൽഫ് അടിച്ചിട്ടും സ്റ്റാർട്ടാകാത്തതിനെ തുടർന്ന് കിക്കർ അടിച്ചപ്പോൾ എഞ്ചിനിൽ നിന്ന് പൊടുന്നനെ തീ പടരുകയായിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട നാട്ടുകാരും , യമഹഷോറും മിലെ ജീവനക്കാരും ഓടിയെത്തി തീയണക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ആളിപടർന്നതോടെ ഫയർഫോഴ്സിനെ വിളിച്ചു വരുത്തിയാണ് തീയണച്ചത്.ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്ന് ഉടമയുടെ സഹോദരൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/94688/in-thalassery-a-scooter-brought-for-insurance-claim-was-burnt-in-the-premises-of-a-yamaha-showroom)