---
title: "ഹൃദ്യയും വിപിനും നയിക്കും;   സ്വന്തക്കാർക്ക് ഡോക്ടറേറ്റ് നൽകാനുള്ള കേന്ദ്രങ്ങളാക്കി സർവകലാശാലകളെ മാറ്റി -മുല്ലപ്പള്ളി"
english_title: "Hridhya and Vipin will lead;To own Universities have been converted into doctorate awarding centers - Mullapally"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/94520/hridhya-and-vipin-will-leadto-own-universities-have-been-converted-into-doctorate-awarding-centers-mullapally"
published_at: "2023-02-04T10:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dde0b54586a_download_(9).jpg"
keywords: []
---

# ഹൃദ്യയും വിപിനും നയിക്കും;   സ്വന്തക്കാർക്ക് ഡോക്ടറേറ്റ് നൽകാനുള്ള കേന്ദ്രങ്ങളാക്കി സർവകലാശാലകളെ മാറ്റി -മുല്ലപ്പള്ളി

> **Lead Summary:** പാനൂർ: സ്വന്തക്കാർക്ക് ഡോക്ടറേറ്റ് നൽകാനുള്ള കേന്ദ്രങ്ങളാക്കി സർവകലാശാലകളെ ഇടതുപക്ഷ സർക്കാർ മാറ്റിയിരിക്കയാണെന്ന് മുൻ കേന്ദ്ര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കെ.പി.എസ്.ടി.എ. പാനൂർ ഉപജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

## Article Content

പാനൂർ: സ്വന്തക്കാർക്ക് ഡോക്ടറേറ്റ് നൽകാനുള്ള കേന്ദ്രങ്ങളാക്കി സർവകലാശാലകളെ ഇടതുപക്ഷ സർക്കാർ മാറ്റിയിരിക്കയാണെന്ന് മുൻ കേന്ദ്ര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കെ.പി.എസ്.ടി.എ. പാനൂർ ഉപജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രസിഡന്റ് കെ. രാജേഷ് അധ്യക്ഷത വഹിച്ചു. വി. സുരേന്ദ്രൻ, സി.വി.എ. ജലീൽ, വി. വിപിൻ, കെ.പി. രാമചന്ദ്രൻ, ടി.കെ. അജിത, എം.കെ. രാജൻ, പി. ബിജോയ് എന്നിവർ സംസാരിച്ചു.

അധ്യാപക കലാ-കായികമേളകളിൽ പ്രതിഭ തെളിയിച്ചവരെ ആദരിച്ചു. പ്രതിനിധിസമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് കെ. രമേശൻ ഉദ്ഘാടനം ചെയ്തു. ഒ.പി. ഹൃദ്യ, ആർ.കെ. രാജേഷ്, കെ.കെ. മനോജ്, രജീഷ് കാളിയത്താൻ, ലിജിലാൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഒ.പി. ഹൃദ്യ (പ്രസി.), വി. വിപിൻ (സെക്ര.), കെ.സി. സന്ദീപ് (ജോ. സെക്ര.).

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/94520/hridhya-and-vipin-will-leadto-own-universities-have-been-converted-into-doctorate-awarding-centers-mullapally)