---
title: "ഓർമ പുതുക്കി; പടയണി ന്യൂസ് എഡിറ്റർ ഒ.കെ തൂന്നേരിയെ അനുസ്മരിച്ചു"
english_title: "Memory refreshed;Patayani News Editor O. K. Thunneri was remembered"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/94519/memory-refreshedpatayani-news-editor-o-k-thunneri-was-remembered"
published_at: "2023-02-04T10:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dddfb9a4858_5b9201b9-9dad-4b57-adec-c781425eca95.jpg"
keywords: []
---

# ഓർമ പുതുക്കി; പടയണി ന്യൂസ് എഡിറ്റർ ഒ.കെ തൂന്നേരിയെ അനുസ്മരിച്ചു

> **Lead Summary:** പാനൂർ: എൽ.ജെ.ഡി ജില്ലാ കമ്മറ്റിയംഗവും , മണ്ഡലം സെക്രട്ടറിയും പടയണി ന്യൂസ് എഡിറ്ററും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന ഒ.കെ തൂണേരിയുടെ മൂന്നാം ചരമവാർഷികം എൽ.ജെ.ഡി തൂണേരി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. കാലത്ത് പ്രഭാതഭേരിയും ശവകുടീരത്തിൽ പുഷ്പാർച്ചനയും നടത്തി.

## Article Content

പാനൂർ: എൽ.ജെ.ഡി ജില്ലാ കമ്മറ്റിയംഗവും , മണ്ഡലം സെക്രട്ടറിയും പടയണി ന്യൂസ് എഡിറ്ററും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന ഒ.കെ തൂണേരിയുടെ മൂന്നാം ചരമവാർഷികം എൽ.ജെ.ഡി തൂണേരി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. കാലത്ത് പ്രഭാതഭേരിയും ശവകുടീരത്തിൽ പുഷ്പാർച്ചനയും നടത്തി.

ഐ.എസ്.ഒ ജില്ലാ പ്രസിഡണ്ടായി പൊതുപ്രവർത്തനം ആരംഭിച്ച ഒ.കെ തൂണേരി ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ ഭരണ സമിതിയംഗം തലശ്ശേരി പ്രസ് ഫോറം ട്രഷറർ , പുറമേരി കിസാൻ സോഷ്യൽ വെൽഫയർ സൊസൈറ്റി വൈസ് പ്രസിഡണ്ട് തുടങ്ങിയ രംഗത്തും സജീവമായി പ്രവർത്തിച്ചിരുന്നു .

പുഷ്പാർച്ചനക്ക് എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ മണ്ഡലം പ്രസിഡന്റ് പി എം നാണു, സെക്രട്ടറി എം പി വിജയൻ , യുവജനത മണ്ഡലം പ്രസിഡന്റ് വത്സരാജ് മണലാട്ട് ,ടി രാമകൃഷ്ണൻ , എം. ബാൽ രാജ്, സി.കെ കുമാരൻ , സി.കെ ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/94519/memory-refreshedpatayani-news-editor-o-k-thunneri-was-remembered)