---
title: "ബജറ്റവതരണം നേരിൽ കണ്ടു ; അണിയാരം കാടാങ്കുനി യുപി സ്കൂൾ വിദ്യാർത്ഥികൾക്ക് സ്വപ്ന നിമിഷം"
english_title: "Saw the budget presentation in person;Aniyaram is a dream moment for Katankuni UP School students"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/94449/saw-the-budget-presentation-in-personaniyaram-is-a-dream-moment-for-katankuni-up-school-students"
published_at: "2023-02-03T20:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dd2560bcbd0_d071cb8b-2a8b-49e6-a1b6-1c6c2b096fc3.jpg"
keywords: []
---

# ബജറ്റവതരണം നേരിൽ കണ്ടു ; അണിയാരം കാടാങ്കുനി യുപി സ്കൂൾ വിദ്യാർത്ഥികൾക്ക് സ്വപ്ന നിമിഷം

> **Lead Summary:** **പാനൂർ**:അണിയാരം കാടാങ്കുനി യൂ പി സ്കൂൾ വിദ്യാർത്ഥികൾ നിയമസഭാ സന്ദർശനം നടത്തി. ഇന്ന് രാവിലെ 10 മണിയോടുകൂടിയാണ് നിയമസഭാ സന്ദർശനം നടത്തിയത്. ബജറ്റ് അവതരണ ദിവസം തന്നെ നിയമസഭ സന്ദർശിക്കാനായത് വിദ്യാർത്ഥികൾക്ക് വേറിട്ടൊരു അനുഭവമായി.

## Article Content

**പാനൂർ**:അണിയാരം കാടാങ്കുനി യൂ പി സ്കൂൾ വിദ്യാർത്ഥികൾ നിയമസഭാ സന്ദർശനം നടത്തി. ഇന്ന് രാവിലെ 10 മണിയോടുകൂടിയാണ് നിയമസഭാ സന്ദർശനം നടത്തിയത്. ബജറ്റ് അവതരണ ദിവസം തന്നെ നിയമസഭ സന്ദർശിക്കാനായത് വിദ്യാർത്ഥികൾക്ക് വേറിട്ടൊരു അനുഭവമായി.

വിദ്യാലയത്തിലെ അധ്യാപകരെയും, വിദ്യാർത്ഥികളെയും രാവിലെ 10 മണിയോടുകൂടി എംഎൽഎ കെ പി മോഹനൻ നിയമസഭാ കവാടത്തിന് മുന്നിൽ സ്വീകരിച്ചു. ബുധനാഴ്ച വൈകുന്നേരം അഞ്ചുമണി യോടുകൂടിയാണ് അധ്യാപകർ വിദ്യാർഥികളും തിരുവനന്തപുരം - കന്യാകുമാരി പഠനയാത്ര പുറപ്പെട്ടത്.

പ്രധാന അധ്യാപകൻ അനൂപ് കളത്തിൽ, മറ്റ് അധ്യാപകരായ കെ. ശ്രീജിത്ത്, സി.കെ ഇബ്രാഹിം, കെ.അശ്വിൻ, പി പി സുമിഷ, കെ പി ഷൈനി, ഹൈഷ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/94449/saw-the-budget-presentation-in-personaniyaram-is-a-dream-moment-for-katankuni-up-school-students)