---
title: "പാനൂരിനടുത്ത  പന്ന്യന്നൂർ കൂറുമ്പക്കാവിലെ  സംഘർഷം ;  പ്രതികളായ 9   കോൺഗ്രസുകാർ  മൈസൂരിൽ പിടിയിൽ"
english_title: "Conflict in Pannyannoor Koorumbakkau near Pannur Accused 9 Congressmen arrested in Mysore"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/94408/conflict-in-pannyannoor-koorumbakkau-near-pannur-accused-9-congressmen-arrested-in-mysore"
published_at: "2023-02-03T18:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dd0ebb5d97a_6278a4ed-8f37-40f5-983b-a34187190878.jpg"
keywords: []
---

# പാനൂരിനടുത്ത  പന്ന്യന്നൂർ കൂറുമ്പക്കാവിലെ  സംഘർഷം ;  പ്രതികളായ 9   കോൺഗ്രസുകാർ  മൈസൂരിൽ പിടിയിൽ

> **Lead Summary:** ** പന്ന്യന്നൂർ**:പന്ന്യന്നൂർ കൂറുമ്പക്കാവിൽ ക്ഷേത്രോത്സവത്തിനിടെയുണ്ടായ അക്രമത്തിൽ ഒരു കോൺഗ്രസ് പ്രവർത്തകനും, 4 ആർ എസ് എസ് പ്രവർത്തകർക്കും പരിക്കേറ്റിരുന്നു. സംഘർഷം തടയാനെത്തിയ എസ്.ഐ ഉൾപ്പടെയുള്ള പൊലീസുകാർക്കും പരിക്കേറ്റിരുന്നു.

## Article Content

** പന്ന്യന്നൂർ**:പന്ന്യന്നൂർ കൂറുമ്പക്കാവിൽ ക്ഷേത്രോത്സവത്തിനിടെയുണ്ടായ അക്രമത്തിൽ ഒരു കോൺഗ്രസ് പ്രവർത്തകനും, 4 ആർ എസ് എസ് പ്രവർത്തകർക്കും പരിക്കേറ്റിരുന്നു. സംഘർഷം തടയാനെത്തിയ എസ്.ഐ ഉൾപ്പടെയുള്ള പൊലീസുകാർക്കും പരിക്കേറ്റിരുന്നു.

കേസിൽ പ്രതികളായ കോൺഗ്രസ് പ്രവർത്തകർ ഒഴിവിലായിരുന്നു. മൈസൂരിൽ ഒളിവിൽ കഴിയവെയാണ് പ്രതികളെ പിടികൂടിയത്. വെള്ളിയാഴ്ച രാവിലെ തന്നെ പ്രതികൾ ഒളിവിൽ കഴിയുന്ന സ്ഥലം മനസിലാക്കിയ പൊലീസ് സംഘം ഒളിയിടം വളഞ്ഞ് പ്രതികളെ പിടികൂടുകയായിരുന്നു.

സുഭീഷ്, ചന്ദ്ര മണി, ചന്ദ്രമോഹൻ, റനീഷ് എന്നിവരുൾപ്പടെ 9 അംഗ സംഘമാണ് അറസ്റ്റിലായത്. കൂത്തുപറമ്പ് എ.സി.പി പ്രദീപൻ കണ്ണി പൊയിലും, സ്ക്വാഡുമാണ് പ്രതികളെ പിടികൂടിയത്. വൈകുന്നേരത്തോടെ പാനൂർ സ്റ്റേഷനിലെത്തിച്ചു.

യൂത്ത് കോൺഗ്രസ് പ്രവർത്തകനായ മൊട്ടപ്പറമ്പത്ത് സന്ദീപിന് നേരെയുണ്ടായ അക്രമത്തിന് ശേഷമാണ് കൂറുമ്പക്കാവ് ചിത്ര വയലിന് സമീപം ആർ.എസ്.എസ്. ഖണ്ഡ് ശാരീരിക് പ്രമുഖ് സി.ടി.കെ അനീഷ്, മണ്ഡൽ കാര്യവാഹ് അതുൽ എന്നിവർക്കു നേരെ അക്രമമുണ്ടായത്. അനീഷിൻ്റെ ബന്ധുക്കൾക്കും അക്രമത്തിൽ പരിക്കേറ്റിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/94408/conflict-in-pannyannoor-koorumbakkau-near-pannur-accused-9-congressmen-arrested-in-mysore)