---
title: "സംസ്ഥാന ബജറ്റിൽ പ്രത്യേക പരിഗണനയുമായി  പൈതൃക നഗരി ; തലശേരിക്ക്  73 കോടി  രൂപയുടെ പദ്ധതികൾ"
english_title: "Heritage city with special consideration in state budget"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/94373/heritage-city-with-special-consideration-in-state-budget"
published_at: "2023-02-03T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dce56cdaaa8_Untitled-1_copy.jpg"
keywords: []
---

# സംസ്ഥാന ബജറ്റിൽ പ്രത്യേക പരിഗണനയുമായി  പൈതൃക നഗരി ; തലശേരിക്ക്  73 കോടി  രൂപയുടെ പദ്ധതികൾ

> **Lead Summary:** ** തലശേരി**:തലശേരി മലബാർ ക്യാൻസർ സെൻ്ററിന് 28 കോടി രൂപ വകയിരുത്തിയതാണ് ഇതിൽ പ്രധാനം.

## Article Content

** തലശേരി**:തലശേരി മലബാർ ക്യാൻസർ സെൻ്ററിന് 28 കോടി രൂപ വകയിരുത്തിയതാണ് ഇതിൽ പ്രധാനം.

തലശേരി ഉൾപ്പെടെ പൈതൃക ടൂറിസം പദ്ധതിക്ക് 17 കോടിയും, തലശേരി പുതിയ ബസ് സ്റ്റാൻ്റ് ഷോപ്പിംഗ് കോംപ്ലക്സിന് 10 കോടിയും, തലശേരി ജനറൽ ആശുപത്രി മാറ്റി സ്ഥാപിക്കാൻ ഒന്നാം ഘട്ടമായി 10 കോടിയും, പൊന്ന്യം ഏഴര കണ്ടത്ത് കളരി മ്യൂസിയം പണിയാൻ 8 കോടിയും അനുവദിച്ചിട്ടുണ്ട്.

അതേ സമയം തലശേരിയുടെ സ്വപ്ന പദ്ധതിയായ അമ്മയും കുഞ്ഞും ആശുപത്രിക്ക് ബജറ്റിൽ തുക വകയിരുത്തിയിട്ടില്ല എന്നത് നിരാശാജനകമായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/94373/heritage-city-with-special-consideration-in-state-budget)