---
title: "ജില്ലാ ലീഗ് ക്രിക്കറ്റ് ; തലശ്ശേരി അബ്ബ ക്രിക്കറ്റ് ക്ലബിന് വിജയം"
english_title: "District League Cricket;Victory for Thalassery Abba Cricket Club"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/94361/district-league-cricketvictory-for-thalassery-abba-cricket-club"
published_at: "2023-02-03T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dcd5fc34a7e_Untitled-1_copy.jpg"
keywords: []
---

# ജില്ലാ ലീഗ് ക്രിക്കറ്റ് ; തലശ്ശേരി അബ്ബ ക്രിക്കറ്റ് ക്ലബിന് വിജയം

> **Lead Summary:**  തലശ്ശേരി: കോണോർവയൽ സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ എ ഡിവിഷൻ ലീഗ് ക്രിക്കറ്റ് മത്സരത്തിൽ തലശ്ശേരി അബ്ബ ക്രിക്കറ്റ് ക്ലബ് ടെലിച്ചറി സ്റ്റുഡന്റ്‌സ് സ്പോർട്ടിങ് ക്ലബ്ബിനെ 11 റൺസിന് പരാജയപ്പെടുത്തി.

## Article Content

 തലശ്ശേരി: കോണോർവയൽ സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ എ ഡിവിഷൻ ലീഗ് ക്രിക്കറ്റ് മത്സരത്തിൽ തലശ്ശേരി അബ്ബ ക്രിക്കറ്റ് ക്ലബ് ടെലിച്ചറി സ്റ്റുഡന്റ്‌സ് സ്പോർട്ടിങ് ക്ലബ്ബിനെ 11 റൺസിന് പരാജയപ്പെടുത്തി.

അബ്ബ ക്രിക്കറ്റ് ക്ലബ് 42.4 ഓവറിൽ 195 റൺസിന് എല്ലാവരും പുറത്തായി. റെസ മുഹമ്മദ് 77 റൺസും മുഹ്‌സിൻ നടമ്മൽ പുറത്താകാതെ 41 റൺസും വി.അഫ്‌നാസ് 31 റൺസുമെടുത്തു. സ്റ്റുഡൻസിന് വേണ്ടി വി.എൻ.ജാസിം 31 റൺസിന്‌ നാല് വിക്കറ്റും ആദം ആദിൽ 17 റൺസിനും പി.ജിഷ്ണു 38 റൺസിനും രണ്ടുവിക്കറ്റ് വീതവും വീഴ്ത്തി.

ടെലിച്ചറി സ്റ്റുഡന്റ്‌സ് സ്പോർട്ടിങ് ക്ലബ് 36.3 ഓവറിൽ 184 റൺസിന് എല്ലാവരും പുറത്തായി. ആഷിക് അസീസ് 52 റൺസും ഇജാസ് അബ്ദുള്ള 42 റൺസും വി.എൻ.ജാസിം 37 റൺസുമെടുത്തു. അബ്ബയ്ക്ക് വേണ്ടി പി.ജംഷീർ 39 റൺസിന് നാലുവിക്കറ്റും ഫിറാസ് അഹമ്മദ് 31 റൺസിന്‌ മൂന്ന് വിക്കറ്റും റെസ മുഹമ്മദ് 17 റൺസിന് രണ്ട് വിക്കറ്റും വീഴ്ത്തി. അബ്ബ ക്രിക്കറ്റ് ക്ലബ് താരം മുഹമ്മദ് റെസയെ മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുത്തു.

കോണോർവയൽ സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച കണ്ണൂർ ഫോർട്ട് ക്രിക്കറ്റ് ക്ലബ് ടെലിച്ചറി ടൗൺ ക്രിക്കറ്റ് ക്ലബ്ബിനെ നേരിടും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/94361/district-league-cricketvictory-for-thalassery-abba-cricket-club)