---
title: "ആൺമക്കൾ തിരിഞ്ഞുനോക്കിയില്ല, കാലിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വയോധിക മരിച്ചു"
english_title: "The sons did not look back, and the old woman, who was found with maggots on her leg, died"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/94278/the-sons-did-not-look-back-and-the-old-woman-who-was-found-with-maggots-on-her-leg-died"
published_at: "2023-02-03T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dc9d9cb6172_Untitled-1_copy.jpg"
keywords: []
---

# ആൺമക്കൾ തിരിഞ്ഞുനോക്കിയില്ല, കാലിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വയോധിക മരിച്ചു

> **Lead Summary:** കണ്ണൂർ: കാലിൽ വ്രണവുമായിപുഴുവരിച്ച നിലയിൽ കണ്ടെത്തിയ വയോധിക മരിച്ചു. കണ്ണൂർ പേരാവൂർ സ്വദേശിസരസ്വതിയാണ് ചികിത്സക്കിടെ പരിയാരം മെഡിക്കൽ കോളജിൽ വെച്ച് മരിച്ചത്. ആൺമക്കൾ തിരിഞ്ഞുനോക്കാതായതോടെദുരതത്തിലായിരുന്നു സരസ്വതി.

## Article Content

കണ്ണൂർ: കാലിൽ വ്രണവുമായിപുഴുവരിച്ച നിലയിൽ കണ്ടെത്തിയ വയോധിക മരിച്ചു. കണ്ണൂർ പേരാവൂർ സ്വദേശിസരസ്വതിയാണ് ചികിത്സക്കിടെ പരിയാരം മെഡിക്കൽ കോളജിൽ വെച്ച് മരിച്ചത്. ആൺമക്കൾ തിരിഞ്ഞുനോക്കാതായതോടെദുരതത്തിലായിരുന്നു സരസ്വതി.

ഇടതുകാലിൽ വ്രണം വന്ന് ദിവസങ്ങളായി കാഞ്ഞിരപ്പുഴയിലെ വീട്ടിൽകഴിയുകയായിരുന്ന സരസ്വതിയെ മനോജ് ആപ്പനെന്ന ചുമട്ട് തൊഴിലാളിയും സന്നദ്ധപ്രവ‍ർത്തകനായ സന്തോഷുമാണ് അഞ്ചരക്കണ്ടി സ്വകാര്യ മെഡിക്കൽ കോളജിൽ എത്തിച്ചത്.അപ്പോഴേക്കും വ്രണം പുഴുവരിച്ച് ഇടതുകാൽ മുറിച്ച് മാറ്റേണ്ടനിലയിലായിരുന്നു.തുടർന്ന്സരസ്വതിയുടെ ചികിത്സ സർക്കാർഏറ്റെടുക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചിരുന്നു.

മൂന്ന് വർഷമായി പ്രമേഹരോഗംഅലട്ടുന്ന സരസ്വതിയെ മകൾ സുനിത പേരാവൂർ താലൂക്ക്ആശുപത്രിയിലുംപരിയാരംമെഡിക്കൽ കോളജിലും ചികിത്സിച്ച്വരികയായിരുന്നു.കയ്യിൽപണമില്ലാത്തതിനാലുംകൂട്ടിരിക്കാൻ ആളില്ലാത്തതിനാലും തിരികെ വീട്ടിലേക്ക് കൊണ്ടുവരുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/94278/the-sons-did-not-look-back-and-the-old-woman-who-was-found-with-maggots-on-her-leg-died)