---
title: "കണ്ണൂരിൽ കാർ കത്തി സ്വയം നിസ്സഹായനായി പ്രിയതമക്കൊപ്പം  എരിഞ്ഞൊടുങ്ങുമ്പോഴും പ്രജിത്ത് കാണിച്ച മന: സാന്നിധ്യം 4 ജീവനുകൾക്ക് തുണയായി"
english_title: "Prajith's presence of mind saved 4 lives even when he burnt himself helpless with his beloved in a car fire in Kannur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/94211/prajiths-presence-of-mind-saved-4-lives-even-when-he-burnt-himself-helpless-with-his-beloved-in-a-car-fire-in-kannur"
published_at: "2023-02-02T22:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dbf0cc53a1a_66694432-e0da-430d-949f-70c151fcaea1_(1).jpg"
keywords: []
---

# കണ്ണൂരിൽ കാർ കത്തി സ്വയം നിസ്സഹായനായി പ്രിയതമക്കൊപ്പം  എരിഞ്ഞൊടുങ്ങുമ്പോഴും പ്രജിത്ത് കാണിച്ച മന: സാന്നിധ്യം 4 ജീവനുകൾക്ക് തുണയായി

> **Lead Summary:** കണ്ണൂര്‍:കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപം നടന്ന ദുരന്തം അക്ഷരാർത്ഥത്തിൽ കണ്ണൂരിനെ നടുക്കിയിരുന്നു. .പ്രജിത്ത് ആയിരുന്നു കാര്‍ ഓടിച്ചത്‌. ഭാര്യ റീഷയും കാറിന്റെ മുന്‍സീറ്റിലായിരുന്നു. രാവിലെ പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കുറ്റ്യാട്ടൂരില്‍ നിന്നും പുറപ്പെട്ടതായിരുന്നു ദമ്പതികൾ.

## Article Content

കണ്ണൂര്‍:കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപം നടന്ന ദുരന്തം അക്ഷരാർത്ഥത്തിൽ കണ്ണൂരിനെ നടുക്കിയിരുന്നു. .പ്രജിത്ത് ആയിരുന്നു കാര്‍ ഓടിച്ചത്‌. ഭാര്യ റീഷയും കാറിന്റെ മുന്‍സീറ്റിലായിരുന്നു. രാവിലെ പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കുറ്റ്യാട്ടൂരില്‍ നിന്നും പുറപ്പെട്ടതായിരുന്നു ദമ്പതികൾ.

മുന്‍വാതിലുകള്‍ തുറക്കാന്‍ കഴിയാത്തതിനാല്‍ പ്രജിത്തിനും, റീഷയ്ക്കും പുറത്തിറക്കാനായില്ല. തീപടരുന്നതു കണ്ടു പ്രജിത്ത് കാറിന്റെ പിന്‍വശത്തെ ഡോര്‍ തുറന്നു കൊടുത്തതു കൊണ്ടു മാത്രമാണ് റീഷയുടെ പിതാവ് ആര്‍ടിസ്റ്റ് വിശ്വനാഥന്‍, അമ്മ ശോഭന , വിശ്വനാഥന്റെ സഹോദരന്റെ ഭാര്യ സജ്ന , പ്രജിത്ത് - റീഷ ദമ്പതികളുടെ മകള്‍ ഏഴു വയസുകാരി ശ്രീപാര്‍വതി എന്നിവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടത്.

കൺമുന്നിൽ അച്ഛനും അമ്മയും കത്തിയെരിയുന്നതിൻ്റെ ഭീതിദ ദൃശ്യത്തിൽ നിന്നും മുക്തയാവാത്ത ശ്രീപാർവതിയടക്കമുള്ള ബന്ധുക്കൾ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/94211/prajiths-presence-of-mind-saved-4-lives-even-when-he-burnt-himself-helpless-with-his-beloved-in-a-car-fire-in-kannur)