---
title: "കിടപ്പുരോ​ഗിയായ മുത്തശ്ശിയുടെ ദുരിതാവസ്ഥ കണ്ടറിഞ്ഞ് നരിക്കുനിയിലെ  പത്താം ക്ലാസുകാരൻ ഉണ്ടാക്കിയ  സഹായ ഉപകരണത്തിന്  ദേശീയ അംഗീകാരം "
english_title: "A 10th class student of Narikuni after seeing the plight of his bedridden grandmother gets national recognition for his help device"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/94198/a-10th-class-student-of-narikuni-after-seeing-the-plight-of-his-bedridden-grandmother-gets-national-recognition-for-his-help-device"
published_at: "2023-02-02T21:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dbe4e657bd1_ce49915b-adad-41bf-b579-5616fcc8d6ec.jpg"
keywords: []
---

# കിടപ്പുരോ​ഗിയായ മുത്തശ്ശിയുടെ ദുരിതാവസ്ഥ കണ്ടറിഞ്ഞ് നരിക്കുനിയിലെ  പത്താം ക്ലാസുകാരൻ ഉണ്ടാക്കിയ  സഹായ ഉപകരണത്തിന്  ദേശീയ അംഗീകാരം 

> **Lead Summary:**  കിടപ്പുരോ​ഗിയായ മുത്തശ്ശിയുടെ ദുരിതാവസ്ഥ കണ്ടറിഞ്ഞ് നരിക്കുനിയിലെ പത്താം ക്ലാസുകാരൻ ഉണ്ടാക്കിയ സഹായ ഉപകരണത്തിന് ദേശീയ അംഗീകാരം നരിക്കുനി ഗവ. ഹയർസെക്കണ്ടറി സ്കൂൾ പത്താം തരം വിദ്യാർത്ഥി സനത്‌ സൂര്യക്കാണ് ദേശീയതലത്തിൽ അംഗീകാരം ലഭിച്ചത്.

## Article Content

 കിടപ്പുരോ​ഗിയായ മുത്തശ്ശിയുടെ ദുരിതാവസ്ഥ കണ്ടറിഞ്ഞ് നരിക്കുനിയിലെ പത്താം ക്ലാസുകാരൻ ഉണ്ടാക്കിയ സഹായ ഉപകരണത്തിന് ദേശീയ അംഗീകാരം നരിക്കുനി ഗവ. ഹയർസെക്കണ്ടറി സ്കൂൾ പത്താം തരം വിദ്യാർത്ഥി സനത്‌ സൂര്യക്കാണ് ദേശീയതലത്തിൽ അംഗീകാരം ലഭിച്ചത്.

കേന്ദ്ര സാങ്കേതിക വകുപ്പ് നടപ്പിലാക്കുന്ന ഇൻസ്പയർ- മനാക്‌ പദ്ധതിയുടെ പുരസ്കാരത്തിനാണ് കേരളത്തിൽ നിന്ന് സനത്‌ സൂര്യ പരിഗണിക്കപ്പെട്ടത്‌. സർഗാത്മകവും ജനോപകാരപ്രദവുമായ നൂതനാശയങ്ങൾ സമർപ്പിക്കുന്ന 15 വയസ്സ് വരെ പ്രായമുള്ള വിദ്യാർത്ഥികൾക്കാണ് ഇൻസ്പയർ അവാർഡ്‌ നൽകി വരുന്നത്‌.

കിടപ്പുരോ​ഗികളായി ദുരിതപൂർണ്ണമായ ജീവിതം നയിക്കുന്നവർക്ക്‌ പരസഹായമില്ലാതെ ദൈനംദിന കാര്യങ്ങൾ ചെയ്യാനും ചലിക്കാനും സഹായിക്കുന്ന ഉപകരണം എന്ന ആശയമാണ് സനത്‌ സൂര്യ യാഥാർത്ഥ്യമാക്കിയത്‌. ഒരേസമയം ബെഡും വീൽചെയറുമായി ഉപയോഗിക്കാവുന്ന ഉപകരണത്തിൽ ടോയ്‌ലറ്റ്‌, വാഷ്‌ബേസ്‌ എന്നീ സൗകര്യങ്ങളും ഉണ്ട്‌. സെൻസർ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ ഉപകരണം ചലിപ്പിക്കാനും യാത്ര ചെയ്യാനും സാധിക്കും. കിടപ്പുരോഗിയായ തന്റെ മുത്തശ്ശിയുടെ ദുരിതാവസ്ഥയാണ് ഇങ്ങനെ ഒരു ഉപകരണത്തിന്റെ ആവശ്യകതയെ കുറിച്ച്‌ ചിന്തിക്കാൻ പ്രേരണയായതെന്ന് സനത്‌ സൂര്യ പറഞ്ഞു. ബിസിനസുകാരനായ സജീവിന്റെയും പാലത്ത്‌ എ.എൽ.പി സ്കൂൾ അധ്യാപിക പ്രബിതയുടെയും മകനാണ് സനത്‌ സൂര്യ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/94198/a-10th-class-student-of-narikuni-after-seeing-the-plight-of-his-bedridden-grandmother-gets-national-recognition-for-his-help-device)