---
title: "ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ പങ്കെടുത്ത കൊളവല്ലൂർ പി ആർ എം എച്ച് എസ് എസിലെ അദ്വൈത് എം ശശികുമാർ, എം കെ അഭയരാജ് എന്നിവരെ അനുമോദിച്ചു"
english_title: "Advait M Sasikumar and MK Abhayaraj of PRMHSS, Kovallur, who participated in the South Indian Science Fair, were felicitated."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/94048/advait-m-sasikumar-and-mk-abhayaraj-of-prmhss-kovallur-who-participated-in-the-south-indian-science-fair-were-felicitated"
published_at: "2023-02-02T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63db5c09c5e1e_1e58fab5-a482-4c01-9681-30ba5e49a043.jpg"
keywords: []
---

# ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ പങ്കെടുത്ത കൊളവല്ലൂർ പി ആർ എം എച്ച് എസ് എസിലെ അദ്വൈത് എം ശശികുമാർ, എം കെ അഭയരാജ് എന്നിവരെ അനുമോദിച്ചു

> **Lead Summary:** തൃശ്ശൂരിൽ നടന്ന ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ പങ്കെടുത്ത് തിരിച്ചെത്തിയ കൊളവല്ലൂർ പി ആർ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥികളായ അദ്വൈത് എം ശശികുമാർ, എം.കെ അഭയരാജ് എന്നിവരെ അനുമോദിച്ചു. സ്കൂൾ ഹാളിൽ ചേർന്ന അനുമോദന യോഗം കുന്നോത്ത് പറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് കെ. ലത ഉദ്ഘാടനം ചെയ്തു.

## Article Content

തൃശ്ശൂരിൽ നടന്ന ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ പങ്കെടുത്ത് തിരിച്ചെത്തിയ കൊളവല്ലൂർ പി ആർ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥികളായ അദ്വൈത് എം ശശികുമാർ, എം.കെ അഭയരാജ് എന്നിവരെ അനുമോദിച്ചു. സ്കൂൾ ഹാളിൽ ചേർന്ന അനുമോദന യോഗം കുന്നോത്ത് പറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് കെ. ലത ഉദ്ഘാടനം ചെയ്തു.

ആൽക്കഹോൾ ഡിറ്റക്ഷൻ സിസ്റ്റം, ഓട്ടോമാറ്റിക് ഡിം ആൻഡ് ബ്രൈറ്റ് ലൈറ്റ്, ടിൽട്ടിങ്ങ് അലർട്ട്, സ്പീഡ് ഡിറ്റക്ടർ, ആൻ്റി സ്ലീപ് ഡിറ്റക്ടർ തുടങ്ങിയവയാണ് കുട്ടി ശാസ്ത്രജ്ഞരായ അദ്വൈത് എം ശശികുമാറും, എം.കെ അഭയരാജും അവതരിപ്പിച്ചത്. മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ വാഹനത്തിൻ്റെ എഞ്ചിൻ ഓഫാകുക മാത്രമല്ല, ഉടൻ പൊലീസിന് സന്ദേശവുമെത്തുന്ന കണ്ടുപിടുത്തത്തിന് പുറമെ ഡ്രൈവർ ഉറങ്ങിപ്പോയാൽ തലയിൽ ധരിച്ചിരിക്കുന്ന ടിൽറ്റ് സെൻസർ പ്രവർത്തിച്ച് അപായ സൂചന നൽകുന്ന കണ്ടുപിടുത്തവും ഇവർ ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ അവതരിപ്പിച്ചത്. സംസ്ഥാന മേളയിൽ പങ്കെടുത്ത കെ.പി.കെ ശ്രീനന്ദ, അധ്യാപകനായ പി.പ്രശാന്ത് എന്നിവരെയും അനുമോദിച്ചു.

കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ലത അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാർഡംഗം എം മഹിജ അധ്യക്ഷയായി. മാനേജറും, പാനൂർ നഗരസഭാ കൗൺസിലറുമായ പി.കെ പ്രവീൺ, പിടിഎ പ്രസിഡണ്ട് സമീർ പറമ്പത്ത്, പ്രിൻസിപ്പൽ എം.ശ്രീജ, കെ.കെ രാജീവൻ, വി.കെ ചന്ദ്രൻ, പി. പ്രശാന്ത് എന്നിവർ സംസാരിച്ചു. പ്രധാനധ്യാപിക വി.കെ ലീന സ്വാഗതവും, കെ.എ കൃഷ്ണ മുരളി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/94048/advait-m-sasikumar-and-mk-abhayaraj-of-prmhss-kovallur-who-participated-in-the-south-indian-science-fair-were-felicitated)