---
title: "കണ്ണൂരിൽ 13കാരിക്ക് പീഡനം ; പ്രതിക്ക് മരണം വരെ തടവ്"
english_title: "13-year-old molested in Kannur;Imprisonment till death for the accused"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/94005/13-year-old-molested-in-kannurimprisonment-till-death-for-the-accused"
published_at: "2023-02-02T10:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63db3f13af5e8_Untitled-1_copy.jpg"
keywords: []
---

# കണ്ണൂരിൽ 13കാരിക്ക് പീഡനം ; പ്രതിക്ക് മരണം വരെ തടവ്

> **Lead Summary:** **കണ്ണൂർ**: കണ്ണൂരിൽ 13കാരിയെ ലൈംഗിക അതിക്രമത്തിനിരയാക്കുകയും, ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്ന കേസിൽ പ്രതിയായ ബന്ധുവിനെ മരണം വരെ കഠിന തടവിന് ശിക്ഷിച്ചു. 1,95,000 രൂപ പിഴയും വിധി ച്ചിട്ടുണ്ട്.

## Article Content

**കണ്ണൂർ**: കണ്ണൂരിൽ 13കാരിയെ ലൈംഗിക അതിക്രമത്തിനിരയാക്കുകയും, ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്ന കേസിൽ പ്രതിയായ ബന്ധുവിനെ മരണം വരെ കഠിന തടവിന് ശിക്ഷിച്ചു. 1,95,000 രൂപ പിഴയും വിധി ച്ചിട്ടുണ്ട്.

2016ൽ ആണ് കേസിന് ആസ്പദമായ സംഭവം. ശ്രീകണ്ഠാപുരം പൊലിസ് സ്റ്റേഷൻ പരിധിയിൽ അമ്മയോടൊപ്പം താമസിക്കുന്ന 13 കാരിയെ ആണ് ബന്ധുവായ മധ്യവയസ്കൻ ലൈംഗിക അതിക്രമത്തിനും ബലാത്സംഗത്തിനും ഇരയാക്കിയത്. തുടർന്ന് പെൺകുട്ടിയുടെ അമ്മയാണ് ശ്രീകണ്ഠാപുരം സ്റ്റേഷനിൽ പരാതി നൽ കിയത്.

തളിപ്പറമ്പ് പോക്സോ അതി വേഗ കോടതി ജഡ്ജി സി. മുജീബ് റഹ്മാൻ ആണ് ശിക്ഷ വിധിച്ചത്. പ്രതിപീഡനത്തിനിരയായ കുട്ടിയുടെ ബന്ധുവാണെന്നതും കുറ്റം ആവർത്തിച്ചുവെന്നതടക്കമുള്ള കാര്യങ്ങളും കോടതി പരിഗ ണിച്ചു. പ്രോസിക്യൂഷന് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂ ട്ടർ ഷെറിമോൾ ജോസ് ഹാജരായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/94005/13-year-old-molested-in-kannurimprisonment-till-death-for-the-accused)