---
title: "കല്ലിക്കണ്ടി പാലം തുറന്നുകൊടുക്കാത്തതിൽ പ്രതിഷേധം ;  ബുധനാഴ്ച മുതൽ  പാറാട് റൂട്ടിൽ ബസ് സമരം"
english_title: "Protest over not opening the Kallikandi bridge;Bus strike on Parad route from Wednesday"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/93913/protest-over-not-opening-the-kallikandi-bridgebus-strike-on-parad-route-from-wednesday"
published_at: "2023-02-01T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63da877980f4b_5fceae68-bb68-45d0-bda6-95c1274b718b.jpg"
keywords: []
---

# കല്ലിക്കണ്ടി പാലം തുറന്നുകൊടുക്കാത്തതിൽ പ്രതിഷേധം ;  ബുധനാഴ്ച മുതൽ  പാറാട് റൂട്ടിൽ ബസ് സമരം

> **Lead Summary:** **പാനൂർ**:കല്ലിക്കണ്ടി പാലം പണി പൂർത്തീകരിച്ചിട്ടും തുറന്നുകൊടുക്കാത്തതിൽ പ്രതിഷേധിച്ച് അടുത്ത ബുധനാഴ്ച ബസുകൾ പണിമുടക്കും. പാനൂര് നിന്നും പാറാട് - കല്ലിക്കണ്ടി - പാറക്കടവ് - നാദാപുരം ഭാഗത്തേക്കുള്ള ബസുകളാണ് പണിമുടക്ക് നടത്തുന്നത്.

## Article Content

**പാനൂർ**:കല്ലിക്കണ്ടി പാലം പണി പൂർത്തീകരിച്ചിട്ടും തുറന്നുകൊടുക്കാത്തതിൽ പ്രതിഷേധിച്ച് അടുത്ത ബുധനാഴ്ച ബസുകൾ പണിമുടക്കും. പാനൂര് നിന്നും പാറാട് - കല്ലിക്കണ്ടി - പാറക്കടവ് - നാദാപുരം ഭാഗത്തേക്കുള്ള ബസുകളാണ് പണിമുടക്ക് നടത്തുന്നത്.

ബസുകൾ പണിമുടക്ക് നടത്തുന്നതോടെ കിഴക്കൻ മേഖലകളിലേക്കുള്ള യാത്രാ സഞ്ചാരം ഇതോടെ പൂർണമായി നിലക്കും. കല്ലിക്കണ്ടി പാലം പണി പൂർത്തിയായെങ്കിലും അനുബന്ധ റോഡ് പണി എങ്ങുമെത്തിയിട്ടില്ല.

ഇതിനായി കെട്ടിടങ്ങൾ ഭാഗികമായി പൊളിക്കേണ്ടി വരും. ഇതിനായി യോഗം ചേർന്ന് പ്രവർത്തനം തുടരുന്നുമുണ്ട്. ഇക്കഴിഞ്ഞ ഫിബ്രവരി 5 നാണ് കല്ലിക്കണ്ടി പാലം പൊളിച്ചത്. അന്നു മുതൽ കുന്നോത്ത് പറമ്പ് - പൊയിലൂർ വഴി ചുറ്റിവളഞ്ഞാണ് ബസുകൾ കല്ലിക്കണ്ടിയിലേക്കും, നാദാപുരത്തേക്കും പോകുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/93913/protest-over-not-opening-the-kallikandi-bridgebus-strike-on-parad-route-from-wednesday)