---
title: "പാനൂരും, തലശേരിയും, ട്രഷറികൾക്ക് മുന്നിൽ പഞ്ചദിന ഉപവാസവും, ധർണയുമായി കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ"
english_title: "Kerala State Service Pensioners Association with five-day fast and dharna in front of Talassery, Panur treasuries"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/93868/kerala-state-service-pensioners-association-with-five-day-fast-and-dharna-in-front-of-talassery-panur-treasuries"
published_at: "2023-02-01T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63da3849b76cc_04175ac6-f571-4203-b92c-f052f4af106d.jpg"
keywords: []
---

# പാനൂരും, തലശേരിയും, ട്രഷറികൾക്ക് മുന്നിൽ പഞ്ചദിന ഉപവാസവും, ധർണയുമായി കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ

> **Lead Summary:** പാനൂർ****:വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ തലശേരി മേഖലയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ട്രഷറിക്കു മുന്നിൽ ധർണയും നടത്തി.

## Article Content

പാനൂർ****:വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ തലശേരി മേഖലയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ട്രഷറിക്കു മുന്നിൽ ധർണയും നടത്തി.

കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ മോഹനൻ ഉദ്ഘാടനം ചെയ്തു. പെൻഷൻ പരിഷ്കരണ കുടിശ്ശിക അനുവദിക്കുക, ക്ഷാമാശ്വാസ കുടിശിക അനുവദിക്കുക, നാല് ഗഡു ക്ഷാമാശ്വാസം അനുവദിക്കുക, മെഡിസെപ്പ് അകാപകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.

അഞ്ചു ദിവസമായാണ് ധർണ സംഘടിപ്പിക്കുന്നത്. പി.വി വത്സലൻ അധ്യക്ഷനായി. വി.പി മോഹനൻ, കെ. രാഗേഷ്, കെ. പ്രദീപൻ, പി.വി ബാലകൃഷ്ണൻ, എം.. അജിത കോലി, പി. സതി തുടങ്ങിയവർ സംസാരിച്ചു. സര്‍വീസ് പെന്‍ഷന്‍കാരോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനക്കെതിരെയും,ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതിനെതിരെയും കെ.എസ്.എസ്.പി.എ കുത്തുപറമ്പു നിയോജകമണ്ഡലം കമ്മിറ്റി പാനൂര്‍ ട്രഷറിക്ക് മുന്നില്‍ പഞ്ചദിനസത്യാഗ്രഹം തുടങ്ങി. പാനൂര്‍ ബസ്സ് സ്റ്റാന്റില്‍ നിന്നും പ്രകടനമായെത്തിയാണ് ട്രഷറിക്ക് മുന്നില്‍ സത്യാഗ്രഹം തുടങ്ങിയത്.

കോണ്‍ഗ്രസ് നേതാവ് വി. സുരേന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സി. പുരുഷു മാസ്റ്റര്‍ അധ്യക്ഷനായി.പി.വി.മാധവന്‍ നമ്പ്യാര്‍ സ്വാഗതം പറഞ്ഞു.കെ.കൃഷ്ണന്‍ മാസ്റ്റര്‍ പി.കെ.രാജേന്ദ്രന്‍, ഗീതാ കൊമ്മേരി, രവീന്ദ്രന്‍, കെ.സുധാകരന്‍, പി.കൃഷ്ണന്‍ മാസ്റ്റര്‍, ടി.കെ.അശോകന്‍ മാസ്റ്റര്‍ ,കെ.എ.അശോകന്‍ മാസ്റ്റര്‍, ബാബു മാസ്റ്റര്‍ കരിയാട്, വി.പി.സുകുമാരന്‍, എം.പി.നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/93868/kerala-state-service-pensioners-association-with-five-day-fast-and-dharna-in-front-of-talassery-panur-treasuries)