---
title: "പാനൂരിൽ  കാറുകൾ  കൂട്ടിയിടിച്ച് അപകടം ; ഒരു കാർ മറിഞ്ഞു, മറ്റൊന്ന് കടയിലേക്ക് പാഞ്ഞുകയറി."
english_title: "Car collision accident in Panur;One car overturned and the other rammed into the store."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/93838/car-collision-accident-in-panurone-car-overturned-and-the-other-rammed-into-the-store"
published_at: "2023-02-01T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63da1a7be7e26_ac44f9bb-9710-4a4a-8e37-817409970b03.jpg"
keywords: []
---

# പാനൂരിൽ  കാറുകൾ  കൂട്ടിയിടിച്ച് അപകടം ; ഒരു കാർ മറിഞ്ഞു, മറ്റൊന്ന് കടയിലേക്ക് പാഞ്ഞുകയറി.

> **Lead Summary:** **പാനൂർ**:പാനൂരിൽ കാറുകൾ കൂട്ടിയിടിച്ച് നിയന്ത്രണംതെറ്റി അപകടത്തിൽപ്പെട്ടു.അപകടത്തിൽ KL 24 G 2402 ഹോണ്ട കാർ നടുറോഡിൽ മറിഞ്ഞു. കൊയിലാണ്ടിയിൽ നിന്നും വരികയായിരുന്ന യാത്രക്കാരടങ്ങുന്ന വാഹനമാണ് അപകടത്തിൽ പ്പെട്ടത്.

## Article Content

**പാനൂർ**:പാനൂരിൽ കാറുകൾ കൂട്ടിയിടിച്ച് നിയന്ത്രണംതെറ്റി അപകടത്തിൽപ്പെട്ടു.അപകടത്തിൽ KL 24 G 2402 ഹോണ്ട കാർ നടുറോഡിൽ മറിഞ്ഞു. കൊയിലാണ്ടിയിൽ നിന്നും വരികയായിരുന്ന യാത്രക്കാരടങ്ങുന്ന വാഹനമാണ് അപകടത്തിൽ പ്പെട്ടത്.

പൊയിലൂരിൽ നിന്നും വരികയായിരുന്ന KL 58 AC 0025 നമ്പർ കാർ ഇടിയുടെ ആഘാതത്തിൽ കടയിലേക്ക് പാഞ്ഞുകയറി. ഇരു വാഹനങ്ങളിലെയും യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

പാനൂർ പൂക്കോം റോഡിൽ രാവിലെ 6.30 ഓടെയായിരുന്നു അപകടം. തൊട്ടടുത്ത് സ്വകാര്യ ആശുപത്രിയും, ഓട്ടോസ്റ്റാൻ്റും പ്രവർത്തിക്കുന്നുണ്ട്. രാവിലെയായതിനാലാണ് വൻ ദുരന്തം വഴി മാറിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/93838/car-collision-accident-in-panurone-car-overturned-and-the-other-rammed-into-the-store)