---
title: "തലശേരിയിൽ മൂന്ന് പേർ യാത്ര ചെയ്ത  ഇരുചക്രവാഹനം നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിനിടിച്ച് ഐ.ടി.ഐ വിദ്യാർത്ഥി മരിച്ചു."
english_title: "An ITI student died when a two-wheeler carrying three people went out of control and hit an electric post in Thalassery."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/93824/an-iti-student-died-when-a-two-wheeler-carrying-three-people-went-out-of-control-and-hit-an-electric-post-in-thalassery"
published_at: "2023-02-01T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63da0cd135147_Untitled-1_copy.jpg"
keywords: []
---

# തലശേരിയിൽ മൂന്ന് പേർ യാത്ര ചെയ്ത  ഇരുചക്രവാഹനം നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിനിടിച്ച് ഐ.ടി.ഐ വിദ്യാർത്ഥി മരിച്ചു.

> **Lead Summary:** **തലശേരി**: മൂന്ന് സുഹൃത്തുക്കൾ യാത്ര ചെയ്ത ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ ബൈക്കോടിച്ച 18 കാരൻ മരിച്ചു. കൂടെയുണ്ടായ രണ്ട് യുവാക്കൾ പരിക്കുകളോടെ രക്ഷപ്പെട്ടു. തലശേരിക്കടുത്ത് മുഴപ്പിലങ്ങാട് മഠം ബീച്ച് റോഡിൽ ഉമ്മർ ഗേറ്റിന് സമീപത്ത് ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം നടന്നത്. 

## Article Content

**തലശേരി**: മൂന്ന് സുഹൃത്തുക്കൾ യാത്ര ചെയ്ത ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ ബൈക്കോടിച്ച 18 കാരൻ മരിച്ചു. കൂടെയുണ്ടായ രണ്ട് യുവാക്കൾ പരിക്കുകളോടെ രക്ഷപ്പെട്ടു. തലശേരിക്കടുത്ത് മുഴപ്പിലങ്ങാട് മഠം ബീച്ച് റോഡിൽ ഉമ്മർ ഗേറ്റിന് സമീപത്ത് ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം നടന്നത്. 

മുഴപ്പിലങ്ങാട് ഇ.എം എസ്.റോഡിലെ മൊട്ടേമ്മൽ വീട്ടിൽ പുഷ്പയുടെ മകൻ റോയൽ ദാസാണ് (18) മരിച്ചത്. കൂടെയുണ്ടായ അറാഫത്ത്, അജ്മൽ എന്നിവരാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്.

മറ്റൊരു സുഹൃത്തിൻ്റെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് തിരിച്ചു വരുന്നതിനിടയിലാണ് അപകടം സംഭവിച്ചതെന്നാണ് സൂചന. എടക്കാട് പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. [12:21, 2/1/2023] rajinasandeep: Pic

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/93824/an-iti-student-died-when-a-two-wheeler-carrying-three-people-went-out-of-control-and-hit-an-electric-post-in-thalassery)