---
title: "41 ശാസ്തപ്പന്മാരുടെ തെയ്യങ്ങൾ കെട്ടിയാടി പള്ളൂർ കൊയ്യോടൻ കോറോത്ത് തിറയുത്സവം   "
english_title: "41 Pallur Koyodan Koroth Thirayutsavam by tying the ties of Shastappas"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/93780/41-pallur-koyodan-koroth-thirayutsavam-by-tying-the-ties-of-shastappas"
published_at: "2023-02-01T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d9ef2577083_8e50be3f-7887-4439-bfff-272bb6ad3e2f.jpg"
keywords: []
---

# 41 ശാസ്തപ്പന്മാരുടെ തെയ്യങ്ങൾ കെട്ടിയാടി പള്ളൂർ കൊയ്യോടൻ കോറോത്ത് തിറയുത്സവം   

> **Lead Summary:** ** പള്ളൂർ**:പള്ളൂർ കോയ്യോടൻ കോറോത്ത് ആണ്ട് തിറയുത്സവത്തിന്റെ ഭാഗമായി ചൊവ്വാഴ്ച്ച 41 കുട്ടിച്ചാത്തൻ തെയ്യങ്ങൾ ഒരേ സമയം കെട്ടിയാടി. തിങ്കളാഴ്ച 41 ശാസ്തപ്പന്മാരുടെ വെള്ളാട്ട് ങ്ങളും ഒരേസമയം കെട്ടിയാടിയിരുന്നു. ഉച്ചയോടെ തുടങ്ങിയ ശാസ്തപ്പൻ തെയ്യങ്ങളുടെ തിറയാട്ടം വൈകീട്ട് വരെ നീണ്ടു.

## Article Content

** പള്ളൂർ**:പള്ളൂർ കോയ്യോടൻ കോറോത്ത് ആണ്ട് തിറയുത്സവത്തിന്റെ ഭാഗമായി ചൊവ്വാഴ്ച്ച 41 കുട്ടിച്ചാത്തൻ തെയ്യങ്ങൾ ഒരേ സമയം കെട്ടിയാടി. തിങ്കളാഴ്ച 41 ശാസ്തപ്പന്മാരുടെ വെള്ളാട്ട് ങ്ങളും ഒരേസമയം കെട്ടിയാടിയിരുന്നു. ഉച്ചയോടെ തുടങ്ങിയ ശാസ്തപ്പൻ തെയ്യങ്ങളുടെ തിറയാട്ടം വൈകീട്ട് വരെ നീണ്ടു.

ചൊവ്വാഴ്ച്ച പുലർച്ചെ അഗ്നിരൂപിണിയായ ഭഗവതിക്ക് അഗ്നി കൊണ്ടാരു സിംഹാസനം ഒരുക്കൽ (മേലേരി കൂട്ടൽ) കലശം വരവ് എന്നിവയുണ്ടായി. ശാസ്തപ്പൻ തെയ്യങ്ങളുടെ തിറയാട്ടത്തിന് ശേഷം ഗുളികൻ , ഘണ്ഠാകർണ്ണൻ , ശാസ്തപ്പൻ , കാരണവർ , ഉച്ചിട്ട ഭഗവതി, വിഷ്ണുമൂർത്തി, എന്നീ തെയ്യങ്ങളുടെ തിറയാട്ടവുമുണ്ടായി. ആയിരക്കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/93780/41-pallur-koyodan-koroth-thirayutsavam-by-tying-the-ties-of-shastappas)