---
title: "തലശേരിയിൽ കൊലപാതക കേസിൽ പ്രതിയായ നഗരസഭാംഗത്തെ അയോഗ്യനാക്കി  ; നടപടി നേരിട്ടത്  മഞ്ഞോടി വാർഡ് ബി ജെ പി  കൗൺസിലർ  കെ. ലിജേഷ് "
english_title: "Municipal councilor accused in murder case disqualified in Thalassery;Manjodi Ward BJP Councilor K."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/93717/municipal-councilor-accused-in-murder-case-disqualified-in-thalasserymanjodi-ward-bjp-councilor-k"
published_at: "2023-01-31T21:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d938d7750c2_Untitled-1_copy.jpg"
keywords: []
---

# തലശേരിയിൽ കൊലപാതക കേസിൽ പ്രതിയായ നഗരസഭാംഗത്തെ അയോഗ്യനാക്കി  ; നടപടി നേരിട്ടത്  മഞ്ഞോടി വാർഡ് ബി ജെ പി  കൗൺസിലർ  കെ. ലിജേഷ് 

> **Lead Summary:** തലശേരി:മുനിസിപ്പൽ സെക്രട്ടറി ബിജുമോൻ ജേക്കബാണ് മുനിസിപ്പൽ നിയമപ്രകാരം നടപടിയെടുത്തത്. ചൊവ്വാഴ്ച ചേർന്ന നഗരസഭാ യോഗത്തിലാണ് സെക്രട്ടറി ഇക്കാര്യം കൗൺസിലിനെ അറിയിച്ചത്. തുടർച്ചയായി 6 മാസത്തിലധികമായി നഗരസഭ യോഗങ്ങളിൽ പങ്കെടുക്കാത്തതിനാലാണ് നടപടി.

## Article Content

തലശേരി:മുനിസിപ്പൽ സെക്രട്ടറി ബിജുമോൻ ജേക്കബാണ് മുനിസിപ്പൽ നിയമപ്രകാരം നടപടിയെടുത്തത്. ചൊവ്വാഴ്ച ചേർന്ന നഗരസഭാ യോഗത്തിലാണ് സെക്രട്ടറി ഇക്കാര്യം കൗൺസിലിനെ അറിയിച്ചത്. തുടർച്ചയായി 6 മാസത്തിലധികമായി നഗരസഭ യോഗങ്ങളിൽ പങ്കെടുക്കാത്തതിനാലാണ് നടപടി.

അയോഗ്യനാക്കുന്ന കാര്യം ലിജേഷിനെ കണ്ണൂർ ജയിൽ സൂപ്രണ്ട് മുഖേന അറിയിക്കുകയും ചെയ്തു. തുടർന്ന് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തും വരെ തന്നെ അയോഗ്യനാക്കരുതെന്നാവശ്യപ്പെട്ട് ലിജേഷ് അപ്പീൽ സമർപ്പിച്ചെങ്കിലും കൗൺസിൽ തള്ളി. ഇതേ തുടർന്ന് നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന തെരഞ്ഞടുപ്പ് കമ്മിഷനെ സമീപിച്ചിരിക്കുകയാണ് ലിജേഷ് .

കൗൺസിലിൽ 36 ആം അജണ്ടയിലാണ് അയോഗ്യനാക്കുന്ന കാര്യം അവതരിപ്പിച്ചത്. കഴിഞ്ഞ വർഷം ഫിബ്രവരി 21 ന് പുലർച്ചെയാണ് പുന്നോലിലെ ഹരിദാസ് കൊല്ലപ്പെട്ടത്. തുടർന്ന് അറസ്റ്റിലായ ലിജേഷ് റിമാൻറിലാണ്. ജാമ്യ ഹരജി കീഴ്ക്കോടതിയും, ഹൈക്കോടതിയും തള്ളിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/93717/municipal-councilor-accused-in-murder-case-disqualified-in-thalasserymanjodi-ward-bjp-councilor-k)