---
title: "ഭാര്യയെ ചപ്പാത്തി കോൽകൊണ്ടു  അടിച്ചു കൊല്ലാൻ ശ്രമം :കണ്ണൂരിൽ ഭർത്താവ് അറസ്റ്റിൽ"
english_title: "Attempt to beat wife to death with chapati stick: Husband arrested in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/93689/attempt-to-beat-wife-to-death-with-chapati-stick-husband-arrested-in-kannur"
published_at: "2023-01-31T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d925c4d094d_Untitled-1_copy.jpg"
keywords: []
---

# ഭാര്യയെ ചപ്പാത്തി കോൽകൊണ്ടു  അടിച്ചു കൊല്ലാൻ ശ്രമം :കണ്ണൂരിൽ ഭർത്താവ് അറസ്റ്റിൽ

> **Lead Summary:** കണ്ണൂർ: ഭാര്യയെ ചപ്പാത്തി കോൽകൊണ്ടു അടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് റിമാൻഡിൽ. പട്ടുവം വെള്ളിക്കീൽ റോഡ് ചെറുകുളക്കാട്ടെ മുണ്ടയാട്ട് വീട്ടിൽ സന്തോഷിനെ യാണ് തളിപ്പറമ്പ് എസ്ഐ പി യദുകൃഷ്ണൻ അറസ്റ്റു ചെയ്തത്. ജനുവരി 25 ന് രാത്രി പതിനൊന്നരയോടെയാണ് സംഭവം.

## Article Content

കണ്ണൂർ: ഭാര്യയെ ചപ്പാത്തി കോൽകൊണ്ടു അടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് റിമാൻഡിൽ. പട്ടുവം വെള്ളിക്കീൽ റോഡ് ചെറുകുളക്കാട്ടെ മുണ്ടയാട്ട് വീട്ടിൽ സന്തോഷിനെ യാണ് തളിപ്പറമ്പ് എസ്ഐ പി യദുകൃഷ്ണൻ അറസ്റ്റു ചെയ്തത്. ജനുവരി 25 ന് രാത്രി പതിനൊന്നരയോടെയാണ് സംഭവം.

ഭാര്യ ഭാഗ്യലക്ഷ്മിയെയും മകനെയും ചീത്തവിളിക്കുകയും ഭാര്യയെ ചപ്പാത്തി കോൽകൊണ്ടു തലയ്ക്കടിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് അറസ്റ്റ്. പരിക്കേറ്റ ഭാഗ്യലക്ഷ്മി തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഗാർഹിക പീഡനവിരുദ്ധ നിയമവും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. നേരത്തെ ഭാര്യയുമായി സന്തോഷ് കുടുംബ കലഹമുണ്ടായിരുന്നുവെന്നും സ്ഥിരമായി തന്നെയും മകനെയും മർദ്ദിക്കാറുണ്ടെന്നും പരാതിയിൽ ഭാഗ്യലക്ഷ്മി പറഞ്ഞിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/93689/attempt-to-beat-wife-to-death-with-chapati-stick-husband-arrested-in-kannur)