---
title: "പൂക്കോത്തെ ഹാഷിം വധശ്രമക്കേസ് ; 2 ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ"
english_title: "Pookothe Hashim assassination attempt case;2 RSS workers arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/93551/pookothe-hashim-assassination-attempt-case2-rss-workers-arrested"
published_at: "2023-01-31T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d8abb35c6f6_Untitled-1_copy.jpg"
keywords: []
---

# പൂക്കോത്തെ ഹാഷിം വധശ്രമക്കേസ് ; 2 ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ

> **Lead Summary:** **പാനൂർ**:കോൺഗ്രസ് പാനൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റും, പാനൂർ നഗര സഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ കെ.പി. ഹാഷിമിനെ വധിക്കാൻ ശ്രമിച്ച കേസിൽ 2 ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ. ചൊക്ലി പോലീസ് ഇൻസ്പെക്ടർ സി.ഷാജുവും, സംഘവും ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

## Article Content

**പാനൂർ**:കോൺഗ്രസ് പാനൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റും, പാനൂർ നഗര സഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ കെ.പി. ഹാഷിമിനെ വധിക്കാൻ ശ്രമിച്ച കേസിൽ 2 ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ. ചൊക്ലി പോലീസ് ഇൻസ്പെക്ടർ സി.ഷാജുവും, സംഘവും ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പൂക്കോം മൊയിലോത്തെ എം.കെ രഞ്ചു, അണിയാരത്തെ എം ടി കെ സന്ദീപ് എന്നിവരാണ് അറസ്റ്റിലായത്. ഹാഷിമിനെതിരായ അക്രമത്തിൽ അഞ്ചു പേർക്കെതിരേയാണ് വധശ്രമക്കുറ്റത്തിന് ചൊക്ലി പൊലീസ് കേസെടുത്തത്. പോലീസ് പ്രതികൾക്കായി തിരച്ചിൽ തുടരവേ ഒന്നും രണ്ടും പ്രതികൾക്ക് വീട്ടിൽ ഭക്ഷണവും, മറ്റ് സൗകര്യവുമൊരുക്കി ഒളിവിൽ കഴിയാൻ സഹായിച്ചുവെന്ന കുറ്റത്തിന് മംഗലാട്ട് താഴെക്കുനിയിൽ പവിത്രനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/93551/pookothe-hashim-assassination-attempt-case2-rss-workers-arrested)