---
title: "പിണറായിയിൽ വ്യാപകമായി കൃഷി നശിപ്പിക്കുന്നു ; 8  കാട്ടുപന്നികളെ  വെടിവച്ചു കൊന്നു.  "
english_title: "Widespread destruction of agriculture in Pinarayi;8 wild boars were shot dead."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/93544/widespread-destruction-of-agriculture-in-pinarayi8-wild-boars-were-shot-dead"
published_at: "2023-01-31T10:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d89b3788642_download_(2).jpg"
keywords: []
---

# പിണറായിയിൽ വ്യാപകമായി കൃഷി നശിപ്പിക്കുന്നു ; 8  കാട്ടുപന്നികളെ  വെടിവച്ചു കൊന്നു.  

> **Lead Summary:** **പിണറായി**:പിണറായി പഞ്ചായത്തിലെ 2, 19 വാർഡുകളിൽ പെട്ട ഏക്കറു കണക്കിന് കൃഷിസ്ഥലത്ത് കൃഷി ചെയ്യാൻ സാധിക്കാതെ വന്ന 'സാഹചര്യത്തിലാണ് കാട്ടുപന്നികളെ വെടിവച്ച് കൊന്നത്.

## Article Content

**പിണറായി**:പിണറായി പഞ്ചായത്തിലെ 2, 19 വാർഡുകളിൽ പെട്ട ഏക്കറു കണക്കിന് കൃഷിസ്ഥലത്ത് കൃഷി ചെയ്യാൻ സാധിക്കാതെ വന്ന 'സാഹചര്യത്തിലാണ് കാട്ടുപന്നികളെ വെടിവച്ച് കൊന്നത്.

പിണറായി ഗ്രാമ പഞ്ചായത്ത് മുൻ കൈയ്യെടുത്ത് പിണറായി വെസ്റ്റ് ,എടക്കടവ് പച്ചക്കറി ക്ലസ്റ്ററുകളുടെ സഹകരണത്തോടെ സി.മാധവൻ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ തളിപ്പറമ്പ്‌ഫോറസ്റ്റ് റേഞ്ചിലെ എം. പാനൽ ഷൂട്ടർമാരാണ് കാട്ടുപന്നികളെ വെടിവെച്ചു കൊന്നത്.

പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.രാജീവൻ, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ പി.വി.വേണുഗോപാൽ, വാർഡ് മെമ്പർമാരായ കെ.വിമല, സുമേഷ്, അഡ്വ.വി.പ്രദീപൻ , പി. സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി. ശ്രീകുമാർ ക്യാപ്റ്റനായുള്ള 25 അംഗ സംഘത്തിൽ വേട്ടനായ്ക്കളുമുണ്ടായിരുന്നു. 8 കാട്ടുപന്നികളെയാണ് വെടിവെച്ച് കൊന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/93544/widespread-destruction-of-agriculture-in-pinarayi8-wild-boars-were-shot-dead)