---
title: "തലശ്ശേരിയിൽ ക്ഷേത്രപരിസരത്ത് പോലിസിനെ കൈയ്യേറ്റം ചെയ്തു ;  4 ബി ജെ പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍"
english_title: "In Thalassery, the police were assaulted in the temple premises;4 BJP workers arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/93480/in-thalassery-the-police-were-assaulted-in-the-temple-premises4-bjp-workers-arrested"
published_at: "2023-01-30T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d7dc41f1009_Untitled-1_copy.jpg"
keywords: []
---

# തലശ്ശേരിയിൽ ക്ഷേത്രപരിസരത്ത് പോലിസിനെ കൈയ്യേറ്റം ചെയ്തു ;  4 ബി ജെ പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

> **Lead Summary:** ** തലശ്ശേരി**:എരഞ്ഞോളി പാലത്തിന് സമീപം ചത്തോം കണ്ടി ക്ഷേത്ര പരിസരത്ത് പോലിസിനെ കൈയ്യേറ്റം ചെയ്ത 4 ബി.ജെ.പി.പ്രവര്‍ത്തകര്‍ അറസ്റ്റില്‍.

## Article Content

** തലശ്ശേരി**:എരഞ്ഞോളി പാലത്തിന് സമീപം ചത്തോം കണ്ടി ക്ഷേത്ര പരിസരത്ത് പോലിസിനെ കൈയ്യേറ്റം ചെയ്ത 4 ബി.ജെ.പി.പ്രവര്‍ത്തകര്‍ അറസ്റ്റില്‍.

കാവുംഭാഗത്തെ കൈതേരി പുനത്തില്‍ സി.പി.ജിഷ്ണു, എരഞ്ഞോളി വെസ്റ്റിലെ സി.കെ.ആകര്‍ഷ്, എരഞ്ഞോളി ചെള്ളത്ത് വീട്ടില്‍ പി.കെ.അഖില്‍, ചിറക്കര സുമിത്ത് ഭവനില്‍ പി.സുബിന്‍ എന്നിവരാണ് അറസ്റ്റിലായത്.

കുഴപ്പം സൃഷ്ടിച്ച നാലു പേരെയും സ്ഥലത്ത് വച്ച് തന്നെ പോലിസ് പിടികൂടിയിരുന്നു. ക്ഷേത്ര പരിസരത്തെ രാഷ്ടിയ സംഘര്‍ഷം ഒഴിവാക്കാന്‍ ഇരുപക്ഷത്തെയും പ്രവര്‍ത്തകരുടെ ഇടയില്‍ തലശ്ശേരി എസ്.ഐയും പോലീസുകാരും നിലയുറപ്പിച്ചപ്പോള്‍ ഒരു വിഭാഗം പിന്മാറി.

എന്നാല്‍ ബി.ജെ.പി അനുകൂലികളായ യുവാക്കള്‍ പിന്മാറാന്‍ കൂട്ടാക്കിയില്ല. ഇവരാണ് പോലിസ് സംഘവുമായി ഇടഞ്ഞത്. വാക്കേറ്റത്തിനിടയില്‍ എസ്.ഐ.യുടെ യൂനിഫോം കോളറില്‍ കുത്തിപ്പിടിച്ചതോടെയാണ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/93480/in-thalassery-the-police-were-assaulted-in-the-temple-premises4-bjp-workers-arrested)