---
title: "രാജ്യത്ത് പേര്മാറ്റൽ മഹാമാരി നടത്തുകയാണ് കേന്ദ്രസർക്കാറെന്ന് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ ; പന്ന്യന്നൂർ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ 1600 കയ്യെഴുത്ത് മാസികകൾ പ്രകാശനം ചെയ്തു."
english_title: "Speaker Adv. A. N. Shamsir said that the central government is carrying out an epidemic of name change in the country"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/93460/speaker-adv-a-n-shamsir-said-that-the-central-government-is-carrying-out-an-epidemic-of-name-change-in-the-country"
published_at: "2023-01-30T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d7cfa412b46_cae94ba4-8acb-4904-ac4c-f02b41cb84fe.jpg"
keywords: []
---

# രാജ്യത്ത് പേര്മാറ്റൽ മഹാമാരി നടത്തുകയാണ് കേന്ദ്രസർക്കാറെന്ന് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ ; പന്ന്യന്നൂർ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ 1600 കയ്യെഴുത്ത് മാസികകൾ പ്രകാശനം ചെയ്തു.

> **Lead Summary:** പന്ന്യന്നൂർ: രാജ്യത്ത് പടിപടിയായി ഹിന്ദുത്വ വത്ക്കരണം നടത്തുകയാണ് കേന്ദ്ര സർക്കാറെന്ന് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ. പന്ന്യന്നൂർ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾ തയ്യാറാക്കിയ 1600 കൈയ്യെഴുത്ത് മാസികകളുടെ മെഗാ പ്രകാശനവും, വിദ്യാഭ്യാസ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കർ. പേര് മാറ്റൽ മഹാമാരി രാജ്യത്ത് നടപ്പാക്കുകയാണ് കേന്ദ്ര സർക്കാർ.

## Article Content

പന്ന്യന്നൂർ: രാജ്യത്ത് പടിപടിയായി ഹിന്ദുത്വ വത്ക്കരണം നടത്തുകയാണ് കേന്ദ്ര സർക്കാറെന്ന് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ. പന്ന്യന്നൂർ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾ തയ്യാറാക്കിയ 1600 കൈയ്യെഴുത്ത് മാസികകളുടെ മെഗാ പ്രകാശനവും, വിദ്യാഭ്യാസ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കർ. പേര് മാറ്റൽ മഹാമാരി രാജ്യത്ത് നടപ്പാക്കുകയാണ് കേന്ദ്ര സർക്കാർ.

മുമ്പ് പ്രാദേശികമായി പേര് മാറ്റൽ നടന്നിരുന്നു. കാന്നന്നൂർ കണ്ണൂർ ആയതും, കാലിക്കറ്റ് കോഴിക്കോടായതും അങ്ങിനെയാണ്. എന്നാൽ ഇന്ന് ആസൂത്രിതമായ പേര് മാറ്റൽ ആണ് നടക്കുന്നത്. ഇത്തരം പുനർനാമകരണങ്ങളിലൂടെ ഹിന്ദുത്വ വത്ക്കരണം അടിച്ചേല്പിക്കുകയാണെന്നും ഷംസീർ കുറ്റപ്പെടുത്തി. പഞ്ചായത്തിലെ മുതിർന്ന സാഹിത്യകാരന്മാരായ ശ്രീധരൻ ചമ്പാട്, പന്ന്യന്നൂർ ഭാസി, ഗ്രന്ഥശാലാ പ്രവർത്തകൻ ഇ.ശിവദാസൻ എന്നിവരെ സ്പീക്കർ ആദരിച്ചു. ഡോ.കെ.വി ശശിധരൻ സാഹിത്യ പ്രതിഭകളെ പരിചയപ്പെടുത്തി.

പന്ന്യന്നൂർ പഞ്ചായത്ത് പ്രസി. സി.കെ അശോകൻ അധ്യക്ഷനായി. പി.ഇ.സി വൈസ് ചെയർമാൻ കെ.ജയരാജൻ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്തംഗം ഇ. വിജയൻ ഫസ്റ്റ് എയ്ഡ് കിറ്റ് വിതരണം ചെയ്തു. ഡി.പി.സി - ഇ.സി വിനോദ് സമ്മാന വിതരണം നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.പി സുരേന്ദ്രൻ, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ മണിലാൽ, ചൊക്ലി എ ഇ ഒ വി.കെ സുധി, ചൊക്ലി ബി.പി.സി - കെ.പി സുനിൽ ബാൽ, പ്രിൻസിപ്പൽ സി. മീര, പ്രധാനധ്യാപകൻ കെ.പി ജയരാജൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/93460/speaker-adv-a-n-shamsir-said-that-the-central-government-is-carrying-out-an-epidemic-of-name-change-in-the-country)