---
title: "കരാറുകാരൻ്റെ അനാസ്ഥ ;  പാനൂർ നഗരസഭ ഓഫിസിന് മുന്നിൽ സി പി എമ്മിൻ്റെ പ്രതിഷേധ ധർണ."
english_title: "Negligence of the contractor; CPM's protest dharna in front of Panur Municipal Corporation office."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/93338/negligence-of-the-contractor-cpms-protest-dharna-in-front-of-panur-municipal-corporation-office"
published_at: "2023-01-30T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d762dc7ea16_f087a920-7509-491c-8122-3d9bb864b8f7.jpg"
keywords: []
---

# കരാറുകാരൻ്റെ അനാസ്ഥ ;  പാനൂർ നഗരസഭ ഓഫിസിന് മുന്നിൽ സി പി എമ്മിൻ്റെ പ്രതിഷേധ ധർണ.

> **Lead Summary:** **പാനൂർ**:ടെണ്ടർ കൊടുത്ത് 2 വർഷമായിട്ടും കണ്ണംവെള്ളി കാട്ടിമുക്ക് റോഡിന്റെ പണി ആരംഭിക്കാത്ത നഗരസഭ ഭരണാധികാരികളുടെയും, കരാറുകാരന്റെയും അനാസ്ഥക്കെതിരെയും , കരാറുകാരൻ സിടി അജയനെ കരാറിൽ നിന്ന് ഒഴിവാക്കുക, സി ടി അജയനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ചും സിപിഎമ്മിന്റെ ആഭിമുഖ്യത്തിൽ നഗരസഭ ഓഫീസിനു മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു.

## Article Content

**പാനൂർ**:ടെണ്ടർ കൊടുത്ത് 2 വർഷമായിട്ടും കണ്ണംവെള്ളി കാട്ടിമുക്ക് റോഡിന്റെ പണി ആരംഭിക്കാത്ത നഗരസഭ ഭരണാധികാരികളുടെയും, കരാറുകാരന്റെയും അനാസ്ഥക്കെതിരെയും , കരാറുകാരൻ സിടി അജയനെ കരാറിൽ നിന്ന് ഒഴിവാക്കുക, സി ടി അജയനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ചും സിപിഎമ്മിന്റെ ആഭിമുഖ്യത്തിൽ നഗരസഭ ഓഫീസിനു മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു.

ധർണ്ണ സിപിഎം പാനൂർ നഗരസഭ പാർലമെൻറ് പാർട്ടി നേതാവ് എം.ടി.കെ ബാബു ഉദ്ഘാടനം ചെയ്തു. സി പി എം പെരിങ്ങളം ലോക്കൽ സെക്രട്ടറി എൻ. അനൂപ്, നഗരസഭ കൗൺസിലർമാരായ ഷീബ കണ്ണമ്പ്രത്ത്, നസീല കണ്ടിയിൽ, കെ.കെ വിജയൻ മാസ്റ്റർ, വന്ദനാ രാജൻ തുടങ്ങിയവർ സംസാരിച്ചു. സി പി എം പെരിങ്ങളം ലോക്കൽ കമ്മിറ്റി അംഗം മനീഷ് കണ്ണം വള്ളി അധ്യക്ഷനായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/93338/negligence-of-the-contractor-cpms-protest-dharna-in-front-of-panur-municipal-corporation-office)