---
title: "മകനെന്ന് പറഞ്ഞ് വളയൂരി; താനക്കോട്ടൂരിൽ വൃദ്ധ മാതാവിൻ്റെ സ്വർണാഭരണം കവർന്നതായി പരാതി"
english_title: "Call him son; Complaint of robbery of old mother's gold in Thanakottoor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/93325/call-him-son-complaint-of-robbery-of-old-mothers-gold-in-thanakottoor"
published_at: "2023-01-30T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d7596b22651_images_(2).jpg"
keywords: []
---

# മകനെന്ന് പറഞ്ഞ് വളയൂരി; താനക്കോട്ടൂരിൽ വൃദ്ധ മാതാവിൻ്റെ സ്വർണാഭരണം കവർന്നതായി പരാതി

> **Lead Summary:** നാദാപുരം : വീട്ടിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ച് വൃദ്ധ മാതാവിൻറെ സ്വർണാഭരണം കവർന്നതായി പരാതി. ചെക്യാട് താനക്കോട്ടൂർ താടിക്കാരൻ ക്ഷേത്ര പരിസരത്തെ കിണറുള്ള പറമ്പത്ത് പാറുവിന്റെ സ്വർണവളയാണ് അർദ്ധരാത്രിയിൽ അജ്ഞാതൻ തട്ടിയെടുത്തത്. കഴിഞ്ഞദിവസം രാത്രി ഒരു മണിയോടെയാണ് മകൻ രവി ആണെന്ന് പറഞ്ഞ് വെറുതെ തെറ്റിദ്ധരിപ്പിച്ച് കയ്യിൽ നിന്ന് സ്വർണാഭരണം കവർന്നത്.

## Article Content

നാദാപുരം : വീട്ടിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ച് വൃദ്ധ മാതാവിൻറെ സ്വർണാഭരണം കവർന്നതായി പരാതി. ചെക്യാട് താനക്കോട്ടൂർ താടിക്കാരൻ ക്ഷേത്ര പരിസരത്തെ കിണറുള്ള പറമ്പത്ത് പാറുവിന്റെ സ്വർണവളയാണ് അർദ്ധരാത്രിയിൽ അജ്ഞാതൻ തട്ടിയെടുത്തത്. കഴിഞ്ഞദിവസം രാത്രി ഒരു മണിയോടെയാണ് മകൻ രവി ആണെന്ന് പറഞ്ഞ് വെറുതെ തെറ്റിദ്ധരിപ്പിച്ച് കയ്യിൽ നിന്ന് സ്വർണാഭരണം കവർന്നത്.

തന്നെ ആരോ ചതിച്ചതാണെന്ന് മനസ്സിലായ വൃദ്ധമാതാവ് ഭർത്താവിനെയും മകനെയും ബന്ധുക്കളെയും വിവരം അറിയിക്കുകയായിരുന്നു. രാത്രി തന്നെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. തുടർന്ന് മകൻ രവി വളയം പോലീസിൽ പരാതി നൽകി.

മുക്കാൽ പവൻ സ്വർണവളയാണ് കവർന്നത്. പാറുവും ഭർത്താവും മകനും മകൻറെ ഭാര്യയുമാണ് വീട്ടിൽ താമസിക്കുന്നത് സംഭവം നടക്കുമ്പോൾ പാറുവും ഭർത്താവുമാണ് വീട്ടിലുണ്ടായിരുന്നത്. മകനും ഭാര്യയും സമീപത്തെ ക്ഷേത്രോത്സവത്തിൽ പങ്കെടുക്കുന്നതിന് പോയതായിരുന്നു. രവിയുടെ പരാതിയിൽ വളയം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/93325/call-him-son-complaint-of-robbery-of-old-mothers-gold-in-thanakottoor)