---
title: "തലശേരിയിൽ  കട അടിച്ചു തകർത്ത സംഭവത്തിൽ പ്രതിക്കെതിരെ അന്വേഷണം ഊർജിതമാക്കി പൊലീസ്"
english_title: "The police intensified the investigation against the suspect in the incident of vandalizing a shop in Thalassery"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/93321/the-police-intensified-the-investigation-against-the-suspect-in-the-incident-of-vandalizing-a-shop-in-thalassery"
published_at: "2023-01-30T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d7545005465_images_(1).jpg"
keywords: []
---

# തലശേരിയിൽ  കട അടിച്ചു തകർത്ത സംഭവത്തിൽ പ്രതിക്കെതിരെ അന്വേഷണം ഊർജിതമാക്കി പൊലീസ്

> **Lead Summary:** ** തലശേരി**:തലശേരി ജനറൽ ആശുപത്രിക്ക് സമീപം മൂപ്പൻ കോംപ്ളക്സിൽ പ്രവർത്തിക്കുന്ന പലചരക്കുകട എംഎം സ്റ്റോറിന് നേരെയാണ് ആക്രമണം ഉണ്ടായത്. ചിറക്കര സ്വദേശി അൽത്താഫാണ് കട നടത്തുന്നത്. ചക്യത്ത്മുക്ക് സ്വദേശിയും ഓട്ടോഡ്രൈവറും ആയിരുന്ന ഹാരിസ് കട ആക്രമിച്ചതായാണ് പരാതി.

## Article Content

** തലശേരി**:തലശേരി ജനറൽ ആശുപത്രിക്ക് സമീപം മൂപ്പൻ കോംപ്ളക്സിൽ പ്രവർത്തിക്കുന്ന പലചരക്കുകട എംഎം സ്റ്റോറിന് നേരെയാണ് ആക്രമണം ഉണ്ടായത്. ചിറക്കര സ്വദേശി അൽത്താഫാണ് കട നടത്തുന്നത്. ചക്യത്ത്മുക്ക് സ്വദേശിയും ഓട്ടോഡ്രൈവറും ആയിരുന്ന ഹാരിസ് കട ആക്രമിച്ചതായാണ് പരാതി.

രാവിലെ അൽത്താഫ് കട തുറക്കാൻ എത്തിയപ്പോൾ മറ്റൊരു പൂട്ട് ഉപയോഗിച്ച് കട പൂട്ടിയ നിലയിലായിരുന്നു. കട ഇനി തുറക്കേണ്ട - ഹാരിസ് എന്നെഴുതിയ ബോർഡും സ്ഥാപിച്ചിരുന്നു. പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ച് പൂട്ടുപൊളിച്ച് കട തുറന്നു.

ഇതിനിടെ കത്തിയുമായി കടയിൽ എത്തിയ ഹാരിസ് ഷട്ടർ താഴ്ത്തുന്ന കമ്പി ഉപയോഗിച്ച് കടക്കകത്തെ ഷോകേസുകളുടെ ചില്ലുകളും കേഷ് കൗണ്ടറും, ഫോണും തകർക്കുകയും അൽത്താഫിനെ മുഖത്ത് അടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു എന്നാണ് പരാതി.

അൽത്താഫ് തലശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ വ്യാപാരി വ്യവസായി സമിതി തലശ്ശേരി ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു. നേതാക്കൾ കടസന്ദർശിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/93321/the-police-intensified-the-investigation-against-the-suspect-in-the-incident-of-vandalizing-a-shop-in-thalassery)