---
title: "ഡോണ്ട് ഡു ഡ്രഗ്സ്; ചമ്പാട് മെഗാ മെഡിക്കൽ ക്യാമ്പ് ആശ്വാസമായി "
english_title: "Don't Do Drugs; Champat Mega Medical Camp is a relief"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/93162/dont-do-drugs-champat-mega-medical-camp-is-a-relief"
published_at: "2023-01-29T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d61b8bc79ed_medical.jpg"
keywords: []
---

# ഡോണ്ട് ഡു ഡ്രഗ്സ്; ചമ്പാട് മെഗാ മെഡിക്കൽ ക്യാമ്പ് ആശ്വാസമായി 

> **Lead Summary:** **പാനൂർ: **ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും, ഐ എം എ യുടെ ലഹരി വിരുദ്ധ പദ്ധതിയായ ഡോണ്ട് ഡു ഡ്രഗ്സ് ശില്പശാലയും സംഘടിപ്പിച്ചു. ഇന്ന് രാവിലെ 9 മുതൽ ഉച്ചക്ക് 1.30 വരെ നടന്ന മെഗാ മെഡിക്കൽ ക്യാമ്പിൽ നിരവധിയാളുകൾ പങ്കെടുത്ത് പരിശോധന നടത്തി.

## Article Content

**പാനൂർ: **ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും, ഐ എം എ യുടെ ലഹരി വിരുദ്ധ പദ്ധതിയായ ഡോണ്ട് ഡു ഡ്രഗ്സ് ശില്പശാലയും സംഘടിപ്പിച്ചു. ഇന്ന് രാവിലെ 9 മുതൽ ഉച്ചക്ക് 1.30 വരെ നടന്ന മെഗാ മെഡിക്കൽ ക്യാമ്പിൽ നിരവധിയാളുകൾ പങ്കെടുത്ത് പരിശോധന നടത്തി.

തലശേരി ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.വി.കെ രാജീവൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ അധ്യക്ഷനായി.

എ.ഐ.എം.എ ദേശീയ പ്രസിഡൻ്റ് രവീന്ദ്രൻ പൊയിലൂർ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ: എം വി ബീന, പി ടി എ പ്രസി. നസീർ ഇടവലത്ത്, മദർ പിടിഎ പ്രസി. വീണ, റോട്ടറി ക്ലബ് പ്രസിഡണ്ട് ശ്യാം മാടായി, ബ്രെക്സ ജന.സെക്രട്ടറി ഗോവിന്ദൻ, ഐ.എ.പി പ്രസിഡൻ്റ് ഡോ.ധന്യ, ഐമ പ്രസിഡൻ്റ് അനിത പാലാരി, ടി. ജലേഷ്, എ.ലക്ഷ്മണൻ, തുടങ്ങിയവർ സംസാരിച്ചു.

പ്രിൻസിപ്പൽ സി.മീര സ്വാഗതവും, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പി.ഷാജി നന്ദിയും പറഞ്ഞു. ഏറ്റവും നല്ല ഐ എം എ പ്രസിഡൻറിനുള്ള ദേശീയ പുരസ്കാരം നേടിയ ഡോ.മിനി ബാലകൃഷ്ണനെയും, നല്ല ഐ എം എ ബ്രാഞ്ചായി തിരഞ്ഞെടുക്കപ്പെട്ട തലശേരി ഐ.എം എ പ്രസിഡൻ്റ് ഡോ.ജയകൃഷ്ണൻ നമ്പ്യാരെയും ചടങ്ങിൽ ആദരിച്ചു.

ഡോക്ടർമാരായ ടി.മധുസൂധനൻ, രമേശൻ, രാജീവൻ, അരുൺകുമാർ, നിധിൻ രാജ്, മിനി ബാലകൃഷ്ണൻ, ധന്യ, ഗീത മേക്കോത്ത്, ജയകൃഷ്ണൻ നമ്പ്യാർ, നദീം അബൂട്ടി എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.

തലശേരി വിഷ്യൽ ഐസ് നേത്ര പരിശോധനയും, തലശേരി പോളി ലാബ് രക്ത പരിശോധനയും, കണ്ണൂർ ഡൻ്റൽ കോളേജ് ദന്തപരിശോധനയും നടത്തി. സ്കൂളിലെ എൻ എസ്.എസ് യൂണിറ്റ്, ഐം എം എ, എ ഐ എം എ, റോട്ടറി, ഐഎപി, ഐമലേഡീസ് വിംഗ് എന്നിവ സംയുക്തമായാണ് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/93162/dont-do-drugs-champat-mega-medical-camp-is-a-relief)