---
title: "പാനൂർ നഗരസഭയുടെ അനാസ്ഥക്കെതിരെ ഓഫിസിന് മുന്നിൽ നാളെ ധർണ"
english_title: "Dharna tomorrow in front of the office against the negligence of the Panur Municipal Corporation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/93118/dharna-tomorrow-in-front-of-the-office-against-the-negligence-of-the-panur-municipal-corporation"
published_at: "2023-01-29T09:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d5eab515d3f_6c46cd2a-9a5d-49b7-8b04-e17bd77b8907.jpg"
keywords: []
---

# പാനൂർ നഗരസഭയുടെ അനാസ്ഥക്കെതിരെ ഓഫിസിന് മുന്നിൽ നാളെ ധർണ

> **Lead Summary:** **പാനൂർ** : കരാർ എറ്റെടുത്ത് രണ്ടു വർഷമായിട്ടും കണ്ണംവെള്ളി - കാട്ടിമുക്ക് റോഡിന്റെ നിർമ്മാണ പ്രവൃത്തി ആരംഭിക്കാത്ത പാനൂർ നഗരസഭ ഭരണാധികാരികളുടെയും, കരാറുകാരന്റെയും അനാസ്ഥക്കെതിരെ സിപിഎമ്മിന്റെ നേതൃത്വത്തിൽ നഗരസഭ ഓഫീസിനു മുന്നിൽ ധർണ നടത്തും.

## Article Content

**പാനൂർ** : കരാർ എറ്റെടുത്ത് രണ്ടു വർഷമായിട്ടും കണ്ണംവെള്ളി - കാട്ടിമുക്ക് റോഡിന്റെ നിർമ്മാണ പ്രവൃത്തി ആരംഭിക്കാത്ത പാനൂർ നഗരസഭ ഭരണാധികാരികളുടെയും, കരാറുകാരന്റെയും അനാസ്ഥക്കെതിരെ സിപിഎമ്മിന്റെ നേതൃത്വത്തിൽ നഗരസഭ ഓഫീസിനു മുന്നിൽ ധർണ നടത്തും.

തിങ്കളാഴ്ച രാവിലെ 10നാണ് ധർണ. കരാറുകാരൻ സി.ടി അജയനെ കരാറിൽ നിന്നും ഒഴിവാക്കി കരിമ്പട്ടികയിൽ ഉൾപ്പെടുത്തുക ഉൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ചു നടത്തുന്ന ധർണ സിപിഎം പാനൂർ ഏരിയ കമ്മിറ്റിയംഗം എംടികെ ബാബു ഉദ്ഘാടനം ചെയ്യും.എൽ ഡി എഫിൻ്റെ മുഴുവൻ കൗൺസിലർമാരും, പ്രദേശവാസികളും ധർണയിൽ അണിചേരും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/93118/dharna-tomorrow-in-front-of-the-office-against-the-negligence-of-the-panur-municipal-corporation)