---
title: "പൂക്കോത്ത് ആർഎസ്എസ് നേതാവിന്റെ വീട് ആക്രമിച്ചു ; പിന്നിൽ കോൺഗ്രസ്സെന്ന് ആർ.എസ്.എസ്."
english_title: "Pookoth attacked RSS leader's house;RSS says that Congress is behind."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/93107/pookoth-attacked-rss-leaders-houserss-says-that-congress-is-behind"
published_at: "2023-01-29T07:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d5ccd264a33_2750be66-dae9-4a5e-a1c1-35ac1b08e026.jpg"
keywords: []
---

# പൂക്കോത്ത് ആർഎസ്എസ് നേതാവിന്റെ വീട് ആക്രമിച്ചു ; പിന്നിൽ കോൺഗ്രസ്സെന്ന് ആർ.എസ്.എസ്.

> **Lead Summary:** പാനൂരിനടുത്ത് പൂക്കോത്ത് സംഘർഷം നിലക്കുന്നില്ല. ആർ.എസ്.എസ് പെരിങ്ങളം മണ്ഡൽ കാര്യവാഹ് പയോറന്റെവിടെ രാജീവിന്റെ വീടിനു നേരെ ഒരു സംഘം അക്രമം നടത്തി.

## Article Content

പാനൂരിനടുത്ത് പൂക്കോത്ത് സംഘർഷം നിലക്കുന്നില്ല. ആർ.എസ്.എസ് പെരിങ്ങളം മണ്ഡൽ കാര്യവാഹ് പയോറന്റെവിടെ രാജീവിന്റെ വീടിനു നേരെ ഒരു സംഘം അക്രമം നടത്തി.

പൂക്കോം പൂമരച്ചോട്ടിലെ വീടാണ് ആക്രമിച്ചത്. ഇന്നലെ രാത്രി ആണ് സംഭവം നടന്നത്.വീട്ടിലെ ജനലുകൾ , മറ്റു ഗൃഹോപകരണങ്ങൾ എന്നിവ തകർത്തു.

മെയിൻ സ്വിച്ച് ഉൾപ്പെടെയുള്ള ഇലക്ട്രിക് ഉപകരണങ്ങൾ പാടെ തകർത്തിട്ടുണ്ട്.കോൺഗ്രസ് പ്രവർത്തകരാണ് അക്രമണത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി ആർ.എസ്.എസ് നേതാക്കൾ പറഞ്ഞു. ചൊക്ലി പോലീസ് സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/93107/pookoth-attacked-rss-leaders-houserss-says-that-congress-is-behind)