---
title: "പള്ളൂർ പാറാലിൽ മദ്രസയിലേക്ക് പോയ കുട്ടികൾ തെരുവുനായകളുടെ അക്രമത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്."
english_title: "Children who went to madrasa in Pallur Paral narrowly escaped the violence of street dogs."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/93062/children-who-went-to-madrasa-in-pallur-paral-narrowly-escaped-the-violence-of-street-dogs"
published_at: "2023-01-28T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d53dc86a32c_634f3012-f4b9-4748-8fd0-d94f20545746.jpg"
keywords: []
---

# പള്ളൂർ പാറാലിൽ മദ്രസയിലേക്ക് പോയ കുട്ടികൾ തെരുവുനായകളുടെ അക്രമത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്.

> **Lead Summary:** **പള്ളൂർ**:പള്ളൂർ പാറാലിൽ മദ്രസയിലേക്ക് പോയ കുട്ടികൾ തെരുവുനായകളുടെ അക്രമത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്. കഴിഞ്ഞ ദിവസം രാവിലെയാണ് പള്ളൂർ പാറാലിൽ മദ്രസയിലേക്ക് പോവുകയായിരുന്ന 7 വയസുകാരിയെയും, സഹോദരനെയും തെരുവുനായകൾ കൂട്ടത്തോടെ അക്രമിക്കാനെത്തിയത്.

## Article Content

**പള്ളൂർ**:പള്ളൂർ പാറാലിൽ മദ്രസയിലേക്ക് പോയ കുട്ടികൾ തെരുവുനായകളുടെ അക്രമത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്. കഴിഞ്ഞ ദിവസം രാവിലെയാണ് പള്ളൂർ പാറാലിൽ മദ്രസയിലേക്ക് പോവുകയായിരുന്ന 7 വയസുകാരിയെയും, സഹോദരനെയും തെരുവുനായകൾ കൂട്ടത്തോടെ അക്രമിക്കാനെത്തിയത്.

എ.ടി ഹൗസിലെ ഏഴു വയസുകാരി കെൻസ കബീർ, സഹോദരൻ ഐയ്യാ കബീർ എന്നിവരെയാണ് വീടിന് തൊട്ടു മുന്നിലായി തെരുവുനായ കൂട്ടം അക്രമിക്കാനെത്തിയത്. ഭയന്നു വിറച്ച ഇരുവരും നിലവിളിച്ച് വീടിനുള്ളിലേക്ക് തിരിഞ്ഞോടുകയായിരുന്നു. മക്കളുടെ നിലവിളി കേട്ടെത്തിയ മാതാവ് ഹസനിയ നായകളെ ഓടിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ജ്യേഷ്ഠൻ്റെ മകൻ സയാനും നായകളുടെ അക്രമത്തിൽ നിന്നും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഈ ഭാഗത്ത് തെരുവ് നായ ശല്യം രൂക്ഷമാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/93062/children-who-went-to-madrasa-in-pallur-paral-narrowly-escaped-the-violence-of-street-dogs)