---
title: "ചമ്പാട് എൽപി സ്കൂളിൽ അക്കാദമിക്ക് മാസ്റ്റർ പ്ലാൻ പ്രവർത്തനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച  എഴുത്തോല ഏകദിന ശിൽപശാല  വിദ്യാർത്ഥികൾക്ക്  പുത്തൻ അനുഭവമായി"
english_title: "Ezhutola one-day workshop organized as part of Academic Master Plan activity at Champat LP School became a new experience for the students."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/92944/ezhutola-one-day-workshop-organized-as-part-of-academic-master-plan-activity-at-champat-lp-school-became-a-new-experience-for-the-students"
published_at: "2023-01-28T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d4c658475c1_80817b4c-0ac7-4b9b-8b93-c03fec936d8a.jpg"
keywords: []
---

# ചമ്പാട് എൽപി സ്കൂളിൽ അക്കാദമിക്ക് മാസ്റ്റർ പ്ലാൻ പ്രവർത്തനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച  എഴുത്തോല ഏകദിന ശിൽപശാല  വിദ്യാർത്ഥികൾക്ക്  പുത്തൻ അനുഭവമായി

> **Lead Summary:** **പന്ന്യന്നൂർ**:പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ ഉദ്ഘാടനം ചെയ്തു. വാർഡംഗം ഹഫ്സത്ത് ഇടവലത്ത് അധ്യക്ഷനായി. പിടിഎ പ്രസിഡണ്ട് ടി.കെ ഫൈസൽ, ബി.ആർ.സി ട്രെയിനർ കെ.നിമ്മി, പി ടി എ വൈസ് പ്രസിഡണ്ട് നസീർ ഇടവലത്ത്, പിടിഎ അംഗം കെ. പ്രദീപൻ എന്നിവർ സംസാരിച്ചു.

## Article Content

**പന്ന്യന്നൂർ**:പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ ഉദ്ഘാടനം ചെയ്തു. വാർഡംഗം ഹഫ്സത്ത് ഇടവലത്ത് അധ്യക്ഷനായി. പിടിഎ പ്രസിഡണ്ട് ടി.കെ ഫൈസൽ, ബി.ആർ.സി ട്രെയിനർ കെ.നിമ്മി, പി ടി എ വൈസ് പ്രസിഡണ്ട് നസീർ ഇടവലത്ത്, പിടിഎ അംഗം കെ. പ്രദീപൻ എന്നിവർ സംസാരിച്ചു.

പ്രധാന അധ്യാപകൻ എം.ജയകൃഷ്ണൻ സ്വാഗതവും, പി.കെ സാജിറ നന്ദിയും പറഞ്ഞു. ശിൽപ്പശാലയിൽ കുഞ്ഞെഴുത്ത് എന്ന വിഷയത്തിൽ കൂരാറ എൽ പി സ്കൂൾ റിട്ട. പ്രധാന അധ്യാപകൻ ബാബു വടക്കയിൽ ക്ലാസെടുത്തു.

അഭിനയത്തിൻ്റെ രസതന്ത്രം എന്ന വിഷയത്തിൽ തിയേറ്റർ ആർട്ടിസ്റ്റ് സൗമ്യേന്ദ്രൻ കണ്ണംവളളി ക്ലാസെടുക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/92944/ezhutola-one-day-workshop-organized-as-part-of-academic-master-plan-activity-at-champat-lp-school-became-a-new-experience-for-the-students)