---
title: "31ന് തുടങ്ങും; പൊയിലൂരിലെ ശാക്തേയദേവീക്ഷേത്രം വാർഷികാഘോഷം "
english_title: "Starts on 31st; Shakteya Devi Temple Anniversary Celebration at Poilur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/92917/starts-on-31st-shakteya-devi-temple-anniversary-celebration-at-poilur"
published_at: "2023-01-28T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d4b2352777a_download_(3).jpg"
keywords: []
---

# 31ന് തുടങ്ങും; പൊയിലൂരിലെ ശാക്തേയദേവീക്ഷേത്രം വാർഷികാഘോഷം 

> **Lead Summary:** പാനൂർ: പൊയിലൂരിലെ തൊടുവച്ചീന്റവിട ശാക്തേയദേവീക്ഷേത്രം വാർഷികാഘോഷം 31, ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളിൽ നടക്കും. 31-ന് വൈകീട്ട് വടക്കെപൊയിലൂരിൽനിന്ന് ഘോഷയാത്ര.

## Article Content

പാനൂർ: പൊയിലൂരിലെ തൊടുവച്ചീന്റവിട ശാക്തേയദേവീക്ഷേത്രം വാർഷികാഘോഷം 31, ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളിൽ നടക്കും. 31-ന് വൈകീട്ട് വടക്കെപൊയിലൂരിൽനിന്ന് ഘോഷയാത്ര.

ഒന്നിന് ക്ഷേത്രകലാ കുടുംബം അവതരിപ്പിക്കുന്ന കലാപരിപാടികൾ. രണ്ടിന് രാവിലെ കുടുംബസംഗമം വത്സൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്യും. ടി.പി. അനന്തൻ, സജീവൻ യദുകുലം, ചാലിൽ രാഘവൻ, പി.കെ. ബാലകൃഷ്ണൻ, വി.പി. രാജീവൻ, സി. രാഘവൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/92917/starts-on-31st-shakteya-devi-temple-anniversary-celebration-at-poilur)