---
title: "പാനൂരിൽ കോൺഗ്രസ് നേതാവിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളെ സംരക്ഷിച്ച് രക്ഷപ്പെടാൻ സഹായിച്ച  ബി.ജെ.പി പ്രവർത്തകൻ  പിടിയിൽ"
english_title: "BJP worker who helped the accused in the case of trying to kill a Congress leader in Panur to escape, arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/92909/bjp-worker-who-helped-the-accused-in-the-case-of-trying-to-kill-a-congress-leader-in-panur-to-escape-arrested"
published_at: "2023-01-28T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d4aa2f48704_police.jpg"
keywords: []
---

# പാനൂരിൽ കോൺഗ്രസ് നേതാവിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളെ സംരക്ഷിച്ച് രക്ഷപ്പെടാൻ സഹായിച്ച  ബി.ജെ.പി പ്രവർത്തകൻ  പിടിയിൽ

> **Lead Summary:** കോൺഗ്രസ് പാനൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റും, പാനൂർ നഗര സഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ കെ.പി. ഹാഷിമിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതികളെ സംരക്ഷിച്ചുവെന്ന കുറ്റത്തിന് ബി.ജെ.പി. പ്രവർത്തകൻ അറസ്റ്റിൽ. മംഗലാട്ട് താഴെകുനിയിൽ പവിത്രനെയാണ് ചൊക്ലി പോലീസ് ഇൻസ്പെക്ടർ സി.ഷാജുവും സംഘവും അറസ്റ്റ് ചെയ്തത്.

## Article Content

കോൺഗ്രസ് പാനൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റും, പാനൂർ നഗര സഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ കെ.പി. ഹാഷിമിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതികളെ സംരക്ഷിച്ചുവെന്ന കുറ്റത്തിന് ബി.ജെ.പി. പ്രവർത്തകൻ അറസ്റ്റിൽ. മംഗലാട്ട് താഴെകുനിയിൽ പവിത്രനെയാണ് ചൊക്ലി പോലീസ് ഇൻസ്പെക്ടർ സി.ഷാജുവും സംഘവും അറസ്റ്റ് ചെയ്തത്.

അഞ്ചു പേർക്കെതിരേ വധശ്രമക്കുറ്റത്തിന് കേസെടുത്ത പോലീസ് പ്രതികൾക്കായി തിരച്ചിൽ തുടരവേ ഒന്നും രണ്ടും പ്രതികൾക്ക് വീട്ടിൽ ഭക്ഷണവും മറ്റ് സൗകര്യവുമൊരുക്കി ഒളിവിൽ കഴിയാൻ സഹായിച്ചുവെന്നാണ് ഇയാൾക്കെതിരായ കേസ്. കുറ്റകൃത്യത്തിലെ ഗൂഢാലോചനയുമായി ബന്ധമുണ്ടോയെന്നും പോലീസ് പരിശോധിച്ച് വരികയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/92909/bjp-worker-who-helped-the-accused-in-the-case-of-trying-to-kill-a-congress-leader-in-panur-to-escape-arrested)