---
title: "നാദാപുരത്ത് വൃത്തിഹീനമായ കിണർ വെള്ളം ഉപയോഗിച്ച  സ്ഥാപനം ആരോഗ്യ വിഭാഗം അടച്ചു പൂട്ടി ; നടപടി  തലശ്ശേരി റോഡിൽ പ്രവർത്തിക്കുന്ന ചിക്കീസ് കഫ്റ്റേരിയക്കെതിരെ "
english_title: "In Nadapuram, the health department shut down the establishment that used dirty well water;Action against Chickies Cafeteria operating on Thalassery Road"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/92799/in-nadapuram-the-health-department-shut-down-the-establishment-that-used-dirty-well-wateraction-against-chickies-cafeteria-operating-on-thalassery-road"
published_at: "2023-01-27T18:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d3ce90b7700_6056ad33-5b4a-4a7e-a3cb-c96b2beb9af2.jpg"
keywords: []
---

# നാദാപുരത്ത് വൃത്തിഹീനമായ കിണർ വെള്ളം ഉപയോഗിച്ച  സ്ഥാപനം ആരോഗ്യ വിഭാഗം അടച്ചു പൂട്ടി ; നടപടി  തലശ്ശേരി റോഡിൽ പ്രവർത്തിക്കുന്ന ചിക്കീസ് കഫ്റ്റേരിയക്കെതിരെ 

> **Lead Summary:** നാദാപുരം: മലിനമായ കിണർ വെള്ളം ഉപയോഗിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്തമായാണ് പരിശോധന നടത്തിയത്. പരിശോധനയിൽ മലിനമായ കിണറിൽ നിന്നും സ്ഥാപനത്തിലെ വാട്ടർ ടാങ്കിലേക്ക് പൈപ്പ് കണക്ഷൻ കണ്ടെത്തുകയായിരുന്നു.

## Article Content

നാദാപുരം: മലിനമായ കിണർ വെള്ളം ഉപയോഗിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്തമായാണ് പരിശോധന നടത്തിയത്. പരിശോധനയിൽ മലിനമായ കിണറിൽ നിന്നും സ്ഥാപനത്തിലെ വാട്ടർ ടാങ്കിലേക്ക് പൈപ്പ് കണക്ഷൻ കണ്ടെത്തുകയായിരുന്നു.

കണക്ഷൻ അധികൃതർ മുറിച്ചു മാറ്റുകയും, സ്ഥാപനത്തിലേക്കുള്ള വാട്ടർ കണക്ഷൻ കെട്ടിടത്തിൽ തന്നെയുള്ള മറ്റൊരു കിണറിലേക്ക് മാറ്റിസ്ഥാപിക്കാനും അതുവരെ സ്ഥാപനത്തിൻറെ പ്രവർത്തനം നിർത്തിവയ്ക്കാനും നോട്ടീസ് നൽകുകയും ചെയ്തു. ചട്ടങ്ങൾ ലംഘിച്ച് പ്രവർത്തിച്ചതിനാൽ സ്ഥാപനത്തിൽ നിന്നും 3000 രൂപ പിഴ ഈടാക്കി.

പരിശോധനയിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടിഷാഹുൽഹമീദ് ,താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് ബാബു കെ എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/92799/in-nadapuram-the-health-department-shut-down-the-establishment-that-used-dirty-well-wateraction-against-chickies-cafeteria-operating-on-thalassery-road)