---
title: "വർണങ്ങളിൽ ആറാടാൻ കെ.എസ്.ആർ.ടിസി ; ഫാസ്റ്റും, സൂപ്പർ ഫാസ്റ്റും ഇനി മിന്നിത്തിളങ്ങും"
english_title: "KSRTC to play in colors; Fast and Super Fast will now flash."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/92771/ksrtc-to-play-in-colors-fast-and-super-fast-will-now-flash"
published_at: "2023-01-27T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d3a5d78baeb_qqqqqqqqqqqqqq.jpg"
keywords: []
---

# വർണങ്ങളിൽ ആറാടാൻ കെ.എസ്.ആർ.ടിസി ; ഫാസ്റ്റും, സൂപ്പർ ഫാസ്റ്റും ഇനി മിന്നിത്തിളങ്ങും

> **Lead Summary:** **കണ്ണൂർ**:നിറം മാറ്റത്തിനൊരുങ്ങി കെഎസ്ആർടിസി. ഫാസ്റ്റും സൂപ്പർ ഫാസ്റ്റും തമ്മിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാണെന്ന യാത്രക്കാരുടെ പരാതി കണക്കിൽ എടുത്താണ് നിറം മാറ്റാനുള്ള തീരുമാനവുമായി കെഎസ്ആർടിസി എത്തുന്നത്.

## Article Content

**കണ്ണൂർ**:നിറം മാറ്റത്തിനൊരുങ്ങി കെഎസ്ആർടിസി. ഫാസ്റ്റും സൂപ്പർ ഫാസ്റ്റും തമ്മിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാണെന്ന യാത്രക്കാരുടെ പരാതി കണക്കിൽ എടുത്താണ് നിറം മാറ്റാനുള്ള തീരുമാനവുമായി കെഎസ്ആർടിസി എത്തുന്നത്.

സൂപ്പർ ഫാസ്റ്റുകളുടെ മുൻവശത്തെ മഞ്ഞ നിറം കൂട്ടിയും ചുവപ്പ് നിറം കുറച്ചുമാണ് പുതിയ മാറ്റം. സ്വിഫ്റ്റ് കമ്പനിയുടെ പേരിൽ ആയതിനാൽ സ്വിഫ്റ്റിന്റെ ഓറഞ്ച് നിറത്തിൽ വരകൾ ഉണ്ടാകും.

പുതിയ നിറത്തിൽ 131 ബസുകളാണ് നിരത്തിൽ ഇറങ്ങാൻ പോകുന്നത്. മാർച്ചോടെ ഈ ബസുകൾ സർവീസ് തുടങ്ങും. രണ്ടാം ഘട്ടത്തിൽ കിഫ്ബി ഫണ്ടിൽ നിന്ന് 262 സൂപ്പർ ഫാസ്റ്റുകളും നിരത്തിലിറങ്ങും.

ഇതോടെ നിലവിൽ 7 വർഷം പഴക്കമുള്ള 237 സൂപ്പർ ഫാസ്റ്റുകളും 8 വർഷം പഴക്കമുള്ള 68 ബസുകളും ഓർഡിനറി സർവീസുകളാക്കി മാറ്റും.വർണങ്ങളിൽ ആറാടാൻ കെ.എസ്.ആർ.ടിസി ; ഫാസ്റ്റും, സൂപ്പർ ഫാസ്റ്റും ഇനി മിന്നിത്തിളങ്ങും

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/92771/ksrtc-to-play-in-colors-fast-and-super-fast-will-now-flash)