---
title: "രാജ്യവും, ലോകവും ശ്രദ്ധിക്കുന്ന പദ്ധതികളാവിഷ്ക്കരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാവണമെന്ന് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ; കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു"
english_title: "District Collector S. Chandrasekhar said that the local self-governing bodies should develop projects that the country and the world care about."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/92720/district-collector-s-chandrasekhar-said-that-the-local-self-governing-bodies-should-develop-projects-that-the-country-and-the-world-care-about"
published_at: "2023-01-27T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d380842560a_3869ff5f-f58c-4549-80dd-eb675b0396ae.jpg"
keywords: []
---

# രാജ്യവും, ലോകവും ശ്രദ്ധിക്കുന്ന പദ്ധതികളാവിഷ്ക്കരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാവണമെന്ന് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ; കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു

> **Lead Summary:** **പാനൂർ**:രാജ്യവും, ലോകവും ശ്രദ്ധിക്കുന്ന പദ്ധതികളാവിഷ്ക്കരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാവണമെന്ന് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ; കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് കൂടുതൽ അധികാരങ്ങളുണ്ട്. അതുകൊണ്ടു തന്നെ വേറിട്ട പദ്ധതികളാവിഷ്കരിക്കാൻ സാധിക്കും.

## Article Content

**പാനൂർ**:രാജ്യവും, ലോകവും ശ്രദ്ധിക്കുന്ന പദ്ധതികളാവിഷ്ക്കരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാവണമെന്ന് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ; കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് കൂടുതൽ അധികാരങ്ങളുണ്ട്. അതുകൊണ്ടു തന്നെ വേറിട്ട പദ്ധതികളാവിഷ്കരിക്കാൻ സാധിക്കും.

രാജ്യവും ലോകവും ശ്രദ്ധിക്കുന്ന പദ്ധതികളാവിഷ്കരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാവണമെന്നും ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ പറഞ്ഞു. കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് പതിന്നാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച വികസന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങൾക്കുമുള്ള തുണി സഞ്ചി വിതരണ ഉദ്ഘാടനവും കലക്ടർ നിർവഹിച്ചു.

കുന്നോത്ത്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ലത അധ്യക്ഷയായി. പുതിയ പഞ്ചായത്തോഫീസ് നിർമ്മാണത്തിനായുള്ള ആദ്യ ഗഡു കെ.ലത ഏറ്റുവാങ്ങി. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എൻപി അനിത, ജില്ലാ പഞ്ചായത്തംഗം ഉഷ രയരോത്ത്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വി.പി ശാന്ത, ചന്ദ്രിക പതിയൻ്റവിട, സാദിഖ് പാറാട്, പഞ്ചായത്ത് സെക്രട്ടറി വി.വി പ്രസാദ്, ഹെഡ് ക്ലർക്ക് ഇ. ജിനീഷ് കുമാർ എന്നിവർ സംസാരിച്ചു. ആസൂത്രണ സമിതി വൈസ് ചെയർമാൻ കെ.പി ശ്രീവത്സൻ ചർച്ച നിയന്ത്രിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/92720/district-collector-s-chandrasekhar-said-that-the-local-self-governing-bodies-should-develop-projects-that-the-country-and-the-world-care-about)