---
title: "പാനൂരിൽ വീടിന് മുന്നിൽ  യുവാവും ഭാര്യയും നടത്തുന്ന  സത്യാഗ്രഹ സമരം 15 ദിവസം പിന്നിട്ടു ; സമരം വിദേശത്തെ പണമിടപാടുമായി ബന്ധപ്പെട്ട്"
english_title: "15 days of satyagraha strike being conducted by a young man and his wife in front of their house in Panur;"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/92584/15-days-of-satyagraha-strike-being-conducted-by-a-young-man-and-his-wife-in-front-of-their-house-in-panur"
published_at: "2023-01-26T18:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d2795fceacc_b4922165-6834-4f0b-8c76-6ae55de93d28.jpg"
keywords: []
---

# പാനൂരിൽ വീടിന് മുന്നിൽ  യുവാവും ഭാര്യയും നടത്തുന്ന  സത്യാഗ്രഹ സമരം 15 ദിവസം പിന്നിട്ടു ; സമരം വിദേശത്തെ പണമിടപാടുമായി ബന്ധപ്പെട്ട്

> **Lead Summary:** **പാനൂർ**:ചമ്പാട് സ്വദേശി മയിലാടി കണ്ടിയിൽ പ്രദീപൻ, ഭാര്യ പ്രസന്ന എന്നിവരാണ് പാനൂർ സ്വദേശി എം.സലീമിൻ്റെ വീടിന് മുന്നിൽ സത്യാഗ്രഹ സമരം നടത്തുന്നത്. വിദേശത്ത് നടന്ന പണമിടപാടുമായി ബന്ധപ്പെട്ടാണ് സമരം. അതേ സമയം ബിസിനസിൽ നഷ്ടം സംഭവിച്ചതുകൊണ്ടാണ് പണം തിരികെ നൽകാനാവാത്തതെന്നാണ് വീട്ടുടമയുടെ വാദം.

## Article Content

**പാനൂർ**:ചമ്പാട് സ്വദേശി മയിലാടി കണ്ടിയിൽ പ്രദീപൻ, ഭാര്യ പ്രസന്ന എന്നിവരാണ് പാനൂർ സ്വദേശി എം.സലീമിൻ്റെ വീടിന് മുന്നിൽ സത്യാഗ്രഹ സമരം നടത്തുന്നത്. വിദേശത്ത് നടന്ന പണമിടപാടുമായി ബന്ധപ്പെട്ടാണ് സമരം. അതേ സമയം ബിസിനസിൽ നഷ്ടം സംഭവിച്ചതുകൊണ്ടാണ് പണം തിരികെ നൽകാനാവാത്തതെന്നാണ് വീട്ടുടമയുടെ വാദം.

അബുദാബിയിൽ ബിസിനസ് പാർട്ണർമാരായിരുന്നു പ്രദീപനും ,പാനൂർ സ്വദേശി സലിമും. 2 വർഷത്തോളം കൃത്യമായി ലാഭവിഹിതം ലഭിച്ചെങ്കിലും പിന്നീട് ലഭിക്കാതായി. മധ്യസ്ഥ ചർച്ചകൾക്ക് ശേഷം പണം നൽകാമെന്ന ധാരണയിലെത്തിയെങ്കിലും സലിം പാലിച്ചില്ല.

30 ലക്ഷത്തോളം രൂപ ലഭിക്കാനുണ്ടെന്ന് പ്രദീപൻ പറഞ്ഞു. സുഹൃത്തുക്കളായ പി.വി.കെ ജയൻ, പി.ബാല ഭാസ്ക്കരൻ, ജയതിലകൻ, പി.കെ പ്രദീപ് കുമാർ, എസ്. ആദർശ്, എം.കെ ജയദേവൻ എന്നിവരും സമരത്തിന് നേതൃത്വം നൽകുന്നുണ്ട്. അതേ സമയം ബിസിനസിൽ വൻ നഷ്ടം സംഭവിച്ചതിനെ തുടർന്നാണ് പണം നൽകാനാവാഞ്ഞതെന്ന് എം. സലിം പറഞ്ഞു. സമരം ഫലം കാണാത്ത പക്ഷം അനിശ്ചിതകാല നിരാഹാര സമരമുൾപ്പടെ നടത്താനുള്ള ഒരുക്കത്തിലാണ് പ്രദീപും, കൂട്ടുകാരും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/92584/15-days-of-satyagraha-strike-being-conducted-by-a-young-man-and-his-wife-in-front-of-their-house-in-panur)