---
title: "ഏകാദശി ഉത്സവം;  മാഹി ശ്രീകൃഷ്ണക്ഷേത്രത്തിൽ ഭക്തജന പ്രവാഹം "
english_title: "Ekadashi festival; Devotees flock at Mahi Sri Krishna Temple"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/92486/ekadashi-festival-devotees-flock-at-mahi-sri-krishna-temple"
published_at: "2023-01-26T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d208a9934b3_b5add5a4-115d-45ae-9bd7-a9c1a4e7fa5e.jpg"
keywords: []
---

# ഏകാദശി ഉത്സവം;  മാഹി ശ്രീകൃഷ്ണക്ഷേത്രത്തിൽ ഭക്തജന പ്രവാഹം 

> **Lead Summary:** മയ്യഴി: ഏകാദശി ഉത്സവം തുടങ്ങിയതോടെ മാഹി ശ്രീകൃഷ്ണക്ഷേത്രത്തിൽ ഭക്തജന പ്രവാഹം. മാഹി ശ്രീകൃഷ്ണക്ഷേത്രത്തിലെ ഏകാദശി ഉത്സവത്തിന് ഇന്നലെ രാത്രി കൊടിയേറി.

## Article Content

മയ്യഴി: ഏകാദശി ഉത്സവം തുടങ്ങിയതോടെ മാഹി ശ്രീകൃഷ്ണക്ഷേത്രത്തിൽ ഭക്തജന പ്രവാഹം. മാഹി ശ്രീകൃഷ്ണക്ഷേത്രത്തിലെ ഏകാദശി ഉത്സവത്തിന് ഇന്നലെ രാത്രി കൊടിയേറി.

ക്ഷേത്രം തന്ത്രി പുല്ലഞ്ചേരി ഇല്ലം ലക്ഷ്മണൻ നമ്പൂതിരി കാർമികത്വം വഹിച്ചു. 26-ന് രാവിലെ 10-ന് വൈക്കോൽ ദാനം, ഉച്ചയ്ക്ക് 12-ന് ഭക്തിഗാനസുധ, 12.30-ന് അന്നദാനം, വൈകീട്ട് ആറിന് തായമ്പക, രാത്രി എട്ടിന് നിവേദ്യംവരവ്, 27-ന് രാവിലെ കാഴ്ചശീവേലി, 10-ന് പി.കെ. രാമൻ മെമ്മോറിയൽ ഹൈസ്കൂൾ വാർഷികാഘോഷം, ഉച്ചയ്ക്ക് 12-ന് ഭജന, അന്നദാനം, ആറിന് തായമ്പക, എട്ടിന് നിവേദ്യംവരവ്. മൂന്നിന് രാവിലെ എട്ടിന് ആറാട്ടുബലിക്ക് ശേഷം ആറാട്ടിനെഴുന്നള്ളത്ത്, തുടർന്ന് കൊടിയിറക്കലോടെ ഉത്സവം സമാപിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/92486/ekadashi-festival-devotees-flock-at-mahi-sri-krishna-temple)