---
title: "ഇന്ന് കൊടിയേറും; രാവിലെമുതൽ തിറകൾ കെട്ടിയാടും"
english_title: "Today will be flagged; The curtains will be closed from morning"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/92482/today-will-be-flagged-the-curtains-will-be-closed-from-morning"
published_at: "2023-01-26T09:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d1f84895f20_db577443-1eb7-43f1-8bad-c378e92dbae9.jpg"
keywords: []
---

# ഇന്ന് കൊടിയേറും; രാവിലെമുതൽ തിറകൾ കെട്ടിയാടും

> **Lead Summary:**  **ചൊക്ലി**: നിടുമ്പ്രം മുത്തപ്പൻ മടപ്പുര തിറയുത്സവത്തിന് വ്യാഴാഴ്ച കൊടിയേറും. ഒൻപതരയ്ക്ക് പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ കർമം, ഉച്ചയ്ക്ക് 12 ന് മലയിറക്കൽ, വെള്ളാട്ടങ്ങൾ, വൈകീട്ട് ആറിന് താലപ്പൊലി, മഹാഘോഷയാത്ര, രാത്രി 11-ന് കളികപ്പാട്ട്, പുലർച്ചെ ഒന്നരയ്ക്ക് കലശംവരവ്, തുടർന്ന് പോതിവെള്ളാട്ടം.

## Article Content

 **ചൊക്ലി**: നിടുമ്പ്രം മുത്തപ്പൻ മടപ്പുര തിറയുത്സവത്തിന് വ്യാഴാഴ്ച കൊടിയേറും. ഒൻപതരയ്ക്ക് പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ കർമം, ഉച്ചയ്ക്ക് 12 ന് മലയിറക്കൽ, വെള്ളാട്ടങ്ങൾ, വൈകീട്ട് ആറിന് താലപ്പൊലി, മഹാഘോഷയാത്ര, രാത്രി 11-ന് കളികപ്പാട്ട്, പുലർച്ചെ ഒന്നരയ്ക്ക് കലശംവരവ്, തുടർന്ന് പോതിവെള്ളാട്ടം.

വെള്ളിയാഴ്ച രാവിലെമുതൽ തിറകൾ കെട്ടിയാടും. 11.30 മുതൽ മൂന്നുവരെ അന്നദാനം, മൂന്നിന് പള്ളിവേട്ട, തുടർന്ന് പോതിതിറ. സംസ്കാരികസമ്മേളനം കെ.കെ. ശൈലജ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

പന്ന്യന്നൂർ പഞ്ചായത്തംഗം പി. സന്തോഷ് അധ്യക്ഷത വഹിച്ചു. കരിയാട് നമ്പ്യാർസ് ഹൈസ്കൂൾ ചിത്രാധ്യാപിക അശ്വതി അരുൺരാജ് ഏറാമല വരച്ച കെ.കെ. ശൈലജയുടെ കളർപെൻസിൽ ചിത്രം കൈമാറി. ടി.പി. ഷിജു, പി.വി. സുരേന്ദ്രബാബു, പ്രമോദ് കാഞ്ഞിരാട്ട്, എൻ.ടി.കെ. റിറ്റീഷ്, സുഗതൻ മാട്ടാൻ എന്നിവർ സംസാരിച്ചു.

പ്രദേശത്തെ നാടൻപാട്ട് കലാകാരികളായ നടേമ്മൽ കല്യാണിയെയും കുന്നുമ്മൽ കല്യാണിയെയും അനുസ്മരിച്ചു. മടപ്പുര കലാഭവൻ വിദ്യാർഥികളുടെ സംഗീത അരങ്ങേറ്റവുമുണ്ടായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/92482/today-will-be-flagged-the-curtains-will-be-closed-from-morning)