---
title: "ഇന്ന് രാഗസുധ; ഇനി സംഗീത ലഹരിയിൽ നിറഞ്ഞ നാളുകൾ"
english_title: "Ragasudha today; Gone are the days full of musical intoxication"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/92479/ragasudha-today-gone-are-the-days-full-of-musical-intoxication"
published_at: "2023-01-26T09:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d1f5b71fa41_7ce8067b-b33f-4e63-81b4-94d7e816dd69.jpg"
keywords: []
---

# ഇന്ന് രാഗസുധ; ഇനി സംഗീത ലഹരിയിൽ നിറഞ്ഞ നാളുകൾ

> **Lead Summary:** **കൂത്തുപറമ്പ്**: ഇനി സംഗീത ലഹരിയിൽ നിറഞ്ഞ നാളുകൾ. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി സി.കെ.ജി. തിയേറ്റേഴ്സും സംഗീതസഭയും ചേർന്ന് നടത്തുന്ന സംഗീതോത്സവത്തിന് തുടക്കമായി.

## Article Content

**കൂത്തുപറമ്പ്**: ഇനി സംഗീത ലഹരിയിൽ നിറഞ്ഞ നാളുകൾ. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി സി.കെ.ജി. തിയേറ്റേഴ്സും സംഗീതസഭയും ചേർന്ന് നടത്തുന്ന സംഗീതോത്സവത്തിന് തുടക്കമായി.

ഹൈക്കോടതി റിട്ട. ജസ്റ്റിസ് കെ.പി. ജ്യോതീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. എൻ. ധനഞ്ജയൻ അധ്യക്ഷത വഹിച്ചു. പ്രാദേശിക കലാകാരന്മാരുടെ ദേശഭക്തിഗാനാലാപനവും യുവപ്രതിഭകളായ മനോജ്ശങ്കർ, സഞ്ജയ് സുരേഷ് എന്നിവരുടെ സംഗീത കച്ചേരി, രത്നശ്രീ അയ്യർ തിരുവനന്തപുരം ഒരുക്കിയ തബല സോളോയും ഹിന്ദുസ്ഥാനി സംഗീതജ്ഞൻ മോഹൻകുമാറിന്റെ സംഗീത കച്ചേരി എന്നിവയും നടന്നു. സംഗീതസഭ ഹാളിൽ ചിത്രകാരൻ വിനോദ് കൂത്തുപറമ്പിന്റെ മൂന്ന് ദിവസത്തെ ചിത്രപ്രദർശനത്തിനും തുടക്കമായി.

വ്യാഴാഴ്ച വൈകീട്ട് ആറിന് രാഗസുധ. തുടർന്ന് വിനയ് രാംദാസിന്റെയും വിദുഷി കൽപന ജോകാർക്കറുടെയും ഹിന്ദുസ്ഥാനി കച്ചേരി. 27-ന് എ.എം. ദിലീപ് കുമാറും സംഘവും അവതരിപ്പിക്കുന്ന രാഗമഞ്ജരിയും രമേഷ് നാരായണനും പിന്നണിഗായിക മധുശ്രീ നാരായണനും ഹിന്ദുസ്ഥാനി കച്ചേരിയും അവതരിപ്പിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/92479/ragasudha-today-gone-are-the-days-full-of-musical-intoxication)